ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കു സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി
Sunday, July 14, 2019 10:00 PM IST
പ​ത്ത​നം​തി​ട്ട: പി​എ​സ്‌​സി അ​ഡ്വൈ​സ് മെ​മ്മോ തീ​യ​തി മ​റി​ക​ട​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ൽ സാ​നി​ട്ട​റി ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​പ്ലോ​മ യോ​ഗ്യ​ത യു​ള്ള ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ക്കു​ന്ന​താ​യി കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി.
സ​ർ​ക്കാ​രും പി​എ​സ്‌​സി​യും അം​ഗീ​ക​രി​ച്ച യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചാ​ണ് 1995 മു​ത​ൽ സാ​നി​ട്ട​റി ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​പ്ലോ​മ​യു​ള്ള​വ​രെ ര​ണ്ടാം ഗ്രേ​ഡ് ജൂ​ണി​യ​ർ എ​ച്ച്ഐ​മാ​രാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ നി​യ​മി​ച്ച​ത്. ഇ​തി​നാ​യി 1342 പേ​രു​ടെ സീ​നി​യോ​റി​റ്റി ലി​സ്റ്റ് ത​യാ​റാ​ക്കി ഡി​എ​ച്ച്എ​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ തു​ട​ർ​ന്ന് ന​ട​ത്തി​യ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ മു​ത​ൽ ഗ​സ​റ്റ​ഡ് പ​ദ​വി വ​രെ​യു​ള്ള വി​വി​ധ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സാ​നി​ട്ട​റി ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​പ്ലോ​മ​യു​ള്ള​വ​രെ മു​ഴു​വ​ൻ ഒ​ഴി​വാ​ക്കി മ​റ്റു​ള്ള​വ​രെ നി​യ​മി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​തി​നാ​യി ര​ണ്ടു ത​രം സീ​നി​യോ​റി​റ്റി ലി​സ്റ്റും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ ക്ഷ​ണി​ച്ച​പ്പോ​ൾ ശ​രി​യാ​യ യോ​ഗ്യ​ത​യി​ല്ലെ​ങ്കി​ൽ പി​എ​സ്‌​സി എ​ന്തി​നാ​ണ് എ​ഴു​ത്തു പ​രീ​ക്ഷ ന​ട​ത്തി അ​ഡ്വൈ​സ് മെ​മ്മോ തീ​യ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​നി​ട്ട​റി ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​പ്ലോ​മ​യു​ള്ള​വ​രെ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​യ​മി​ച്ച​തെ​ന്നു ജീ​വ​ന​ക്കാ​ർ ചോ​ദി​ക്കു​ന്നു.
സ്ഥാ​ന​ക്ക​യ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ സീ​നി​യോ​റി​റ്റി നി​ശ്ച​യി​ക്കു​ന്ന​ത് പി​എ​സ്‌​സി അ​ഡ്വൈ​സ് മെ​മ്മോ തീ​യ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി പോ​ലും പാ​ലി​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​തൊ​ക്ക മ​റി​ക​ട​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ സാ​നി​ട്ട​റി ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​പ്ലോ​മ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​തി​രി​ക്കു​ന്ന​ത്.
കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി അ​ർ​ഹ​ത​യി​ല്ലാ​ത്ത നി​ര​വ​ധി പേ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന രീ​തി ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടാ​താ​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് സാ​നി​ട്ട​റി ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​പ്ലോ​മ​യു​ള്ള സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ ജോ​ലി​യി​ൽ ക​യ​റി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​തേ ത​സ്തി​ക​യി​ൽ വി​ര​മി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.
സ്ഥാ​ന​ക്ക​യ​റ്റം കാ​ത്തു​ക​ഴി​ഞ്ഞ നി​ര​വ​ധി പേ​ർ ഇ​തി​ന​കം വി​ര​മി​ക്കു​ക​യും ചെ​യ്തു. സാ​നി​ട്ട​റി ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​പ്ലോ​മ​യു​ള്ള​വ​ർ ഇ​ൻ സ​ർ​വീ​സ്‌ ട്രെ​യി​നിം​ഗ് നേ​ട​ണ​മെ​ന്ന് പി​എ​സ്‌​സി​യു​ടെ അ​പേ​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ഇ​ൻ​സ​ർ​വീ​സ്‌ ട്രെ​യി​നിം​ഗ് കി​ട്ടി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു സ്ഥാ​ന​ക്ക​യ​റ്റം മ​നഃ​പൂ​ർ​വം ത​ട​യു​ക​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.
വി​വി​ധ ത്രി​ത​ല ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, എ​യ​ർ​പോ​ർ​ട്ട്, റെ​യി​ൽ​വേ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സാ​നി​ട്ട​റി ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​പ്ലോ​മ​യു​ള്ള​വ​രെ മു​ൻ​ഗ​ണ​ന ന​ൽ​കി നി​യ​മി​ക്കു​ന്നു​ണ്ട്.
അ​തേ​സ​മ​യം, സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ൽ മാ​ത്ര​മാ​ണ് ഡി​പ്ലോ​മ​യു​ള്ള​വ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ക്കു​ന്ന​ത്. വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രും വ​കു​പ്പ് സെ​ക്ര​ട്ട​റി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ്രാ​മം പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.