ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡ് വി​ക​സ​ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി
Sunday, July 14, 2019 10:00 PM IST
ചെ​റു​കോ​ൽ​പ്പു​ഴ: വ​യ​ലു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും സു​ഗ​മ​സ​ഞ്ചാ​ര​ത്തി​നും വ​ഴി​യൊ​രു​ക്കി അ​യി​രൂ​രി​ൽ ര​ണ്ടാം ഘ​ട്ട റോ​ഡു ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൂ​ർ​ത്തീ​ക​രി​ച്ചു.
നൂ​റ് ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചാ​ണ് ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. 24 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്.
റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ക​ലു​ങ്കു​ക​ൾ നി​ർ​മ്മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണി​ത്. ഇ​തോ​ടെ 39 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ഇ​തി​നു​ള്ള തു​ക അ​നു​വ​ദി​ച്ച​ത്.
വെ​ള്ള​ക്കെ​ട്ടും, മ​ണ്ണി​ടി​ച്ചി​ലും മൂ​ലം ഗ​താ​ഗ​തം പ​ല​പ്പോ​ഴും ത​ട​സ​പ്പെ​ട്ടി​രു​ന്ന പാ​ത​യി​ൽ മൂ​ന്ന് ക​ലു​ങ്കു​ക​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​ഘ​ട്ട​മാ​യി നി​ർ​മി​ച്ച​ത്.
ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ക​രി​ങ്ക​ൽ കെ​ട്ടി​യാ​ണ് ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
മ​ട വീ​ഴ്ച ത​ട​യു​ന്ന​തി​നും വെ​ള്ളം യ​ഥേ​ഷ്ടം ഒ​ഴു​കി പോ​കു​ന്ന​തി​നും ഈ ​ന​ട​പ​ടി സ​ഹാ​യ​ക​ര​മാ​യി.
വെ​ള്ള​ക്കെ​ട്ടും മ​ട​വീ​ഴ്ച​യും നി​മി​ത്തം പ​ല ക​ർ​ഷ​ക​രും കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യും നി​ലം ത​രി​ശാ​യി കി​ട​ക്കു​ന്ന അ​വ​സ്ഥ​യും നി​ല​നി​ന്നി​രു​ന്നു.
ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം 16നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പ്രീ​ത ബി.​നാ​യ​ർ അ​റി​യി​ച്ചു.