കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് കാ​റി​ലി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Monday, July 15, 2019 10:34 PM IST
അ​ടൂ​ർ: എം​സി റോ​ഡി​ൽ അ​ടൂ​രി​ന് സ​മീ​പം കി​ളി​വ​യ​ലി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് കാ​റി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്.

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന കൊ​ടു​മ​ണ്‍ പു​ഷ്പ​വി​ള​യി​ൽ ഷി​ബു ടി.​കോ​ശി (40),ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ണ​ക്കാ​ല മാ​ന​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അം​ബി​ക (51) തി​രു​വ​ന​ന്ത​പു​രം കു​മ്മം​കൊ​ട്ട് അ​മ്മി​ണി (66) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​വ​രെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ 11.50നാ​യി​രു​ന്നു അ​പ​ക​ടംകോ​ത​മം​ഗ​ല​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കോ​ത​മം​ഗ​ലം ഡി​പ്പോ​യു​ടെ സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണ് കി​ളി​വ​യ​ൽ മ​യൂ​രം ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ൻ​വ​ശ​ത്ത് ഒ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ൽ ഇ​ടി​ച്ച ശേ​ഷം തെ​രു​വ് വി​ള​ക്ക് പോ​സ്റ്റ് ത​ക​ർ​ത്ത് റോ​ഡി​ന്‍റെ വ​ല​തു വ​ശ​ത്ത് വ​യ​ലി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യ​ത്.

അ​പ​ക​ട​ത്തി​ൽ ഒ​രു കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.
അ​പ​ക​ട​ത്തി​നി​ട​യി​ൽ ബ​സ് മ​റ്റൊ​രു കാ​റി​ലും ത​ട്ടി​യി​രു​ന്നു.നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് കാ​റി​ലു​ള്ളി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​യാ​ളി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
സു​ര​ക്ഷാ ഇ​ട​നാ​ഴി​യു​ടെ പ​ണി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ പ്പോ​ൾ അ​പ​ക​ടം എം​സി റോ​ഡി​ൽ സ്ഥി​ര​മാ​യി​രി​ക്കു​ക​യാ ണ്. ​നേ​രെ​യു​ള്ള റോ​ഡാ​യ​തി​നാ ൽ ​അ​മി​ത വേ​ഗ​ത്തി​ലാ​ണ് വാ​ഹ ന ​ങ്ങ​ൾ പാ​യു​ന്ന​ത്.