ആ​റ​ന്മു​ള​യി​ൽ ട്രാ​ഫി​ക് പാ​ർ​ക്ക് ന​വീ​ക​രി​ച്ചു
Monday, July 15, 2019 10:34 PM IST
ആ​റ​ന്മു​ള: ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പ​ഠി​ച്ച് മി​ക​ച്ച ഡ്രൈ​വ​റാ​കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ന് ആ​റ·ു​ള​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ക പാ​ർ​ക്ക്. പ്ര​ള​യ​ത്തി​നു​ശേ​ഷം ത​ക​ർ​ന്ന​ടി​ഞ്ഞ പാ​ർ​ക്ക് ന​വീ​ക​രി​ച്ച് മോ​ടി​യാ​ക്കി​യി​ട്ടു​ണ്ട്.

വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്പോ​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​ത​രാ​നും ആ​ളു​ണ്ട്. പ​ക്ഷേ പാ​ർ​ക്കി​ലേ​ക്ക് ആ​രും വ​രു​ന്നി​ല്ലെ​ന്ന​താ​ണ് പ​രാ​തി.

ആ​റ​ൻ​മു​ള പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന് പി​ന്നി​ലാ​ണ് സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ട്രാ​ഫി​ക് പാ​ർ​ക്കു​ള്ള​ത്. ഏ​റ്റ​വും വ​ലു​ത് എ​റ​ണാ​കു​ള​ത്താ​ണ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള​ള റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യാ​ണ് പാ​ർ​ക്ക് നി​ർ​മി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ തു​റ​ന്നു കൊ​ടു​ത്ത പാ​ർ​ക്കി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​ൻ കു​ട്ടി​ക​ളും ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​വ​രും എ​ത്തി​യി​രു​ന്നു. വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ പ​ന്പാ ന​ദീ​തീ​ര​ത്തു​ള​ള ട്രാ​ഫി​ക് പാ​ർ​ക്ക് മു​ങ്ങി. പാ​ർ​ക്കി​ൽ ചെ​ളി നി​റ​യു​ക​യും വൈ​ദ്യു​തി ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്തു.

ആ​റ​ൻ​മു​ള ഐ​ക്ക​ര ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ട്രാ​ഫി​ക് പാ​ർ​ക്കി​നു മു​ന്നി​ൽ പു​തി​യ കെ​ട്ടി​ടം പ​ണി​ത് അ​ങ്ങോ​ട്ടു മാ​റ്റി. പാ​ർ​ക്കി​ന്‍റെ ചു​മ​ത​ല പോ​ലീ​സ് സ്റ്റേ​ഷ​നെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 35 സെ​ന്‍റ് സ്ഥ​ല​ത്ത് 30 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പാ​ർ​ക്ക് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. പ്ര​ള​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​പോ​യ പാ​ർ​ക്ക് അ​ടു​ത്തി​ടെ​യാ​ണ് കാ​ട് തെ​ളി​ച്ച് വൃ​ത്തി​യാ​ക്കി​യ​ത്. വൈ​ദ്യു​തി​യും ശ​രി​യാ​ക്കി.

പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് നി​റ​ങ്ങ​ളി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ, ആ​ശു​പ​ത്രി, സ്കൂ​ൾ, ക്രോ​സിം​ഗ് തു​ട​ങ്ങി​യ അ​ട​യാ​ള​ങ്ങ​ൾ ചെ​ളി നീ​ക്കി വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​നി പ​ഠി​ക്കാ​ൻ ആ​ളെ​ത്തി​യാ​ൽ മ​തി. ഡി​വൈ​എ​സ്പി പ്ര​ദീ​പ് കു​മാ​റാ​ണ് പാ​ർ​ക്കി​ന്‍റെ നോ​ഡ​ൽ ഓ​ഫീ​സ​ർ.