‌പ​രു​ത്തി​മൂ​ട്ടി​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Monday, July 15, 2019 10:34 PM IST
തി​രു​വ​ല്ല: കാ​ൽ നൂ​റ്റാ​ണ്ടി​ലേറെ കാ​ല​പ്പ​ഴ​ക്ക​മു​ള്ള പ​രു​ത്തിമൂ​ട്ടി​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥയി​ൽ.
പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ ചാ​ത്ത​ങ്ക​രി തോ​ടി​ന്‍റെ കൈ​വ​ഴി​യാ​യ തോ​മാ​ടി തോ​ടി​ന് കു​റു​കെ 14 - 15 വാ​ർ​ഡു​ക​ളി​ലെ ന്യൂ ​എ​ൽ​പി​എ​സ് - മ​ണ​ക്കു​ത​റ പ​ടി റോ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ നി​ർ​മി​ച്ച ച​വി​ട്ടു​പ​ടി പാ​ല​മാ​ണി​ത്.

പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും തൂ​ണു​ക​ൾ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.
ഇ​രു തൂ​ണു​ക​ളു​ടെ​യും പ​ല ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. പാ​ല​ത്തി​ലെ കോ​ൺ​ക്രീ​റ്റ് ഇ​ള​കി വീ​ണ് ക​മ്പി​ക​ൾ ദ്ര​വി​ച്ച് ഏ​ത് സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
പാ​ല​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്‌.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വ​ൻ മ​ര​ങ്ങ​ൾ വ​ന്നി​ടി​ച്ച​തും പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, എ​സ്എ​ൻ​ഡി​പി സ്കൂ​ൾ, മ​ണ​ക്ക് ആ​ശു​പ​ത്രി, എ​സ്എ​ൻ​ഡി​പി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 15-ാം വാ​ർ​ഡ് നി​വാ​സി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്.

വാ​ഹ​ന ഗ​താ​ഗ​തം കൂ​ടി സാ​ധ്യ​മാ​കു​ന്ന ത​ര​ത്തി​ൽ പു​തി ​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് - ബ്ലോ​ക്ക് - പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​ യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ‌