രാ​മാ​യ​ണ മാ​സാ​ച​ര​ണം
Monday, July 15, 2019 10:34 PM IST
കോ​ഴ​ഞ്ചേ​രി: രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് നാ​ളെ തു​ട​ക്കം. ആ​റ·ു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം, പു​ന്നം​തോ​ട്ടം ദു​ർ​ഗാ ഭ​ഗ​വ​തി ക്ഷേ​ത്രം, അ​യി​രൂ​ർ പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.
പു​ല്ലാ​ട് 292-ാം ന​ന്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ 10ന് ​രാ​മാ​യ​ണ​ത്തി​ന്‍റെ പ്ര​സ​ക്തി​യെ​ന്ത് എ​ന്ന വി​ഷ​യ​ത്തി​ൽ ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം അ​ധ്യ​ക്ഷ​ൻ എം.​എ. ക​ബീ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​ർ. മോ​ഹ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​മാ​യ​ണ പ്ര​ശ്നോ​ത്ത​രി, നാ​ല​ന്പ​ല ദ​ർ​ശ​നം എ​ന്നി​വ​യും ന​ട​ക്കും.

പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം

പ​ത്ത​നം​തി​ട്ട: വ​ൻ​കി​ട​ക്കാ​രി​ൽ നി​ന്നും കെ​എ​സ്ഇ​ബി​ക്ക് ല​ഭി​ക്കാ​നു​ള്ള കോ​ടി​ക​ൾ പി​രി​ച്ചെ​ടു​ക്കാ​തെ സാ​ധാ​ര​ണ​ക്കാ​രെ പി​ഴി​യാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ ജ​ന​രോ​ക്ഷ​മു​യ​ര​ണ​മെ​ന്ന് എ​സ്ഡി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.