ഓ​ര്‍​മ​യു​ടെ ര​സ​ത​ന്ത്രം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Monday, July 15, 2019 10:34 PM IST
കു​ന്ന​ന്താ​നം: പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ​യും കു​ന്ന​ന്താ​നം പാ​ല​യ്ക്ക​ത്ത​കി​ടി സെ​ന്‍റ് മേ​രീ​സ് ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി ഓ​ര്‍​മ​യു​ടെ ര​സ​ത​ന്ത്രം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ധാ​കൃ​ഷ്ണ കു​റു​പ്പ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി സി.​കെ. ന​സീ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് ബി. ​സു​ശീ​ലാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. സു​ബി​ന്‍, ക​ലാ​സാ​ഹി​ത്യ​വേ​ദി ക​ണ്‍​വീ​ന​ര്‍ വി.​സു​ലേ​ഖ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഓ​ര്‍​മ​യു​ടെ ര​സ​ത​ന്ത്രം പ​രി​ശീ​ല​ക​നും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ രാ​ജേ​ഷ് മ​ഹേ​ശ്വ​ര്‍ ക്ലാ​സ് ന​യി​ച്ചു.