സി​എ​ഫ്ആ​ര്‍​ഡി​യി​ല്‍ പ​രി​ശീ​ല​നം ‌‌
Monday, July 15, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട: മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, ഗു​ണ​നി​ല​വാ​രം, വി​പ​ണ​നം, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ച് 16 മു​ത​ല്‍ 20 വ​രെ കോ​ന്നി സി​എ​ഫ്ആ​ര്‍​ഡി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും.
സ​യ​ന്‍​സ് വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​മു​ള്ള​വ​ര്‍​ക്കും ഭ​ക്ഷ്യ​സം​സ്‌​ക​ര​ണം, വി​പ​ണ​നം, എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നും സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. നി​ല​വി​ല്‍ ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ ഇ​ള​വു​ണ്ട്. ഫോ​ണ്‍: 0468 2241144. ‌‌