നേ​ര്‍​വ​ഴി പ​ദ്ധ​തി മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക്
Monday, July 15, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട: കു​റ്റ​വാ​ളി​ക​ളു​ടെ പ​രി​വ​ര്‍​ത്ത​ന​വും പു​ന​ര​ധി​വാ​സ​വും സാ​ധ്യ​മാ​ക്കി, കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന ദു​രി​ത​ത്തി​ല്‍ നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്-​ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന നേ​ര്‍​വ​ഴി പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​ഒ. അ​ബീ​ന്‍ അ​റി​യി​ച്ചു.
2014-ല്‍ ​കൊ​ല്ലം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച നേ​ര്‍​വ​ഴി പ​ദ്ധ​തി പി​ന്നീ​ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന നേ​ര്‍​വ​ഴി പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ​ത്തി​നാ​യി പ്രൊ​ബേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
1958 -ലെ ​പ്രൊ​ബേ​ഷ​ന്‍ ഓ​ഫ് ഒ​ഫ​ന്‍​ഡേ​ഴ്സ് ആ​ക്ട് പ്ര​കാ​രം ന​ല്ല ന​ട​പ്പി​ന് വി​ടു​ത​ല്‍ ചെ​യ്യാ​ന്‍ യോ​ഗ്യ​മാ​യ കേ​സു​ക​ള്‍ ക​ണ്ടെ​ത്തി അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് നി​യ​മ​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കു​ക, 18-25 വ​യ​സ് പ്രാ​യ​മാ​യ കു​റ്റാ​രോ​പി​ത​ര്‍​ക്ക് സാ​മൂ​ഹ്യ-​മാ​ന​സി​ക സേ​വ​നം, തൊ​ഴി​ല്‍ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ക, മു​ന്‍​ത​ട​വു​കാ​രു​ടെ പു​ന​ര​ധി​വാ​സം-​സ്വ​യം തൊ​ഴി​ല്‍ ധ​ന സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക. മ​ദ്യം മ​റ്റ് ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി അ​പ​ക​ട​ക​ര​മാ​യ സ്വ​ഭാ​വ- പെ​രു​മാ​റ്റ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​വ​രു​ടെ ചി​കി​ത്സ-​പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് നേ​ര്‍​വ​ഴി പ​ദ്ധ​തി മു​ഖേ​ന ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ തി​ര​ഞ്ഞെ​ടു​ത്ത് പോ​ലീ​സി​ന്റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ജി​ല്ല​യി​ല്‍ അ​ഞ്ച് സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​ക്കും. ജ​ന​മൈ​ത്രി ബീ​റ്റ് പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം നേ​ര്‍​വ​ഴി പ​ദ്ധ​തി​യു​ടെ സേ​വ​നം കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്.

കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്
നേ​ര്‍​വ​ഴി പ​ദ്ധ​തി സ​ഹാ​യ​ക​രം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി

നേ​ര്‍​വ​ഴി പ​ദ്ധ​തി​യു​ടെ ഫ​ല​പ്ര​ദ​മാ​യ നി​ര്‍​വ​ഹ​ണം കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും മു​ന്‍​ത​ട​വു​കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു. ജ​ന​മൈ​ത്രി ബീ​റ്റ് പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രെ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കും

കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ടു​ക​യോ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ല്‍​ക്കു​ക​യോ ചെ​യ്ത​വ​രു​ടെ മ​ക്ക​ള്‍​ക്ക് 300 മു​ത​ല്‍ 1500 രൂ​പ വ​രെ പ്ര​തി​മാ​സം വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ കു​ട്ടി​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ​ത്തി​നാ​യി പ​ദ്ധ​തി നി​ല​വി​ലു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ​ത്ത​നം​തി​ട്ട മി​നി​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0468-2325242.