അ​ഭി​മു​ഖം നാളെ
Monday, July 15, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് ഡാ​റ്റ ക​ള​ക്ഷ​ന്‍, ഇ​ന്‍​വെ​ന്‍റൊ​റി​സേ​ഷ​ന്‍, മോ​ണി​റ്റ​റിം​ഗ് ജോ​ലി​ക​ള്‍​ക്കാ​യി ആ​റു​മാ​സ​ത്തെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ളെ (സി​വി​ല്‍, കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്) ആ​വ​ശ്യ​മു​ണ്ട്.
പ്രാ​യ​പ​രി​ധി 26 വ​യ​സ്. വേ​ത​നം പ്ര​തി​മാ​സം 20,000 രൂ​പ. ഒ​ഴി​വ് - ഒ​ന്ന്.
യോ​ഗ്യ​രാ​യ​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം നാളെ ​രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണം.

ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം

പ​ത്ത​നം​തി​ട്ട: ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് എം​എ​സ്ഡി​പി പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള വി​വി​ധ പ​ശു യൂ​ണി​റ്റു​ക​ൾ​ക്കും കി​ടാ​രി യൂ​ണി​റ്റു​ക​ൾ​ക്കും അ​വ​ശ്യാ​ധി​ഷ്ഠി​ത ധ​ന​സ​ഹാ​യ​ത്തി​നും ക​റ​വ​യ​ന്ത്ര​ത്തി​നും കാ​ലി​ത്തൊ​ഴു​ത്ത് നി​ർ​മാ​ണ​ത്തി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്പ​ര്യ​മു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ 22ന് ​മു​ന്പാ​യി അ​താ​ത് ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​രം ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സി​ൽ ല​ഭി​ക്കും.