ന​വ​ജ്യോ​തി സാ​മൂ​ഹി​ക​ക്ഷേ​മ​സ​മി​തി വാ​ർ​ഷി​കം നടത്തി
Monday, July 15, 2019 10:35 PM IST
‌പ​ത്ത​നം​തി​ട്ട: മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ ആ​രോ​ഗ്യ​പ​ര​മാ​യ നി​ല​നി​ല്പി​ന് ഓ​രോ വീ​ടും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ്വ​യം​പ​ര്യാ​പ്ത​മാ​ക​ണ​മെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ. തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന ന​വ​ജ്യോ​തി സാ​മൂ​ഹി​ക​ക്ഷേ​മ​സ​മി​തി 13 -ാം വാ​ർ​ഷി​ക സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട മാ​ർ ബേ​സി​ൽ അ​ര​മ​ന​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ.​പി.​വൈ. ജെ​സ​ൻ, ഇ.​വി. തോ​മ​സു​കു​ട്ടി, ഡോ.​കെ.​ജെ. മാ​ത്യു, ബി​ജു മാ​ത്യു, റോ​സ​മ്മ രാ​ജ​ൻ, ലാ​ലി വി​ൽ​സ​ണ്‍, സാ​ലി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​റു​തേ​നീ​ച്ച പ​രി​പാ​ല​ന​ത്തെ സം​ബ​ന്ധി​ച്ച് ഹോ​ർ​ട്ടി കോ​ർ​പ് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ബെ​ന്നി ദാ​നി​യേ​ൽ ക്ലാ​സെ​ടു​ത്തു. ‌