തി​രു​മൂ​ല​പു​ര​ത്ത് മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണം
Monday, July 15, 2019 10:35 PM IST
തി​രു​വ​ല്ല: ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ 66 -ാമ​ത് ഓ​ർ​മ​ത്തി​രു​നാ​ൾ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​മൂ​ല​പു​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ആ​ച​രി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് സ​മൂ​ഹ​ബ​ലി​യേ തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് വ​ച​ന സ​ന്ദേ​ശം ന​ൽ​കി. വൈ​കു​ന്നേ​രം കോ​പ്റ്റി​ക് സ​ഭ​യു​ടെ പാ​ത്രി​യ​ർ​ക്കീ​സ് ഇ​ബ്രാ​ഹിം ഇ​സാ​ക്ക് സെ​ദ്രാ​ക്ക് ബാ​വ​യെ​യും ഈ​ജി​പ്റ്റി​ലെ പി​ര​മി​ഡു​ക​ളു​ടെ ന​ഗ​ര​മാ​യ ഗ​യി​മി​ന്‍റെ രൂ​പ​താ​ധ്യ​ക്ഷ​നാ​യ ബി​ഷ​പ് ഡോ.​തോ​മ​സ് ആ​ദേ​മ​ഹ​ർ ആ​ദ് ലി ​സാ​ക്കി​യെ​യും ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സി​നെ അ​നു​സ്മ​രി​ച്ചു. സ​ഭ​ക​ൾ ഐ​ക്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ഉ​പ​ക​ര​ണ​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മാ​ർ ഈ​വാ​നി​യോ​സ് സ​ഭ​ക​ളു​ടെ ഐ​ക്യ​ത്തി​നു​വേ​ണ്ടി നി​ല​നി​ന്ന ആ​ചാ​ര്യ​ശ്രേ​ഷ​ഠ​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
തു​ട​ർ​ന്ന് മ​ല​ങ്ക​ര​യു​ടെ പി​തൃ​ഭ​വ​ന​ത്തി​ലേ​ക്കു ന​ട​ന്ന മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​ത്തി​നും പ്രാ​ർ​ഥ​ന​യ്ക്കും പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യും, ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ.​ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ചെ​റി​യാ​ൻ താ​ഴ​മ​ണ്‍ , ഫാ.​മാ​ത്യു പു​ന​ക്കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.