ജോ​യി​ന്‍റ് ആ​ർ​ടി​ഒ പ്ര​വ​ർ​ത്ത​നം ചി​ങ്ങം ഒ​ന്നി​ന് ആ​രം​ഭി​ക്കും
Monday, July 15, 2019 10:35 PM IST
കോ​ന്നി: കോ​ന്നി​യി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ചി​ങ്ങം ഒ​ന്നി​ന് ആ​രം​ഭി​ച്ചേ​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. കോ​ന്നി താ​ലൂ​ക്ക് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​നു​വ​ദി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നി​യ​മ​ന​മാ​യി​ട്ടു​ണ്ട്.
ഓ​ഫീ​സ​ർ ഓ​ണ്‍ ഡ്യൂ​ട്ടി എ​ന്ന പേ​രി​ൽ അ​ദ്ദേ​ഹം പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. ആ​ന​ക്കൂ​ട് റോ​ഡി​ൽ ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​നാ​യി കെ​ട്ടി​ടം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ടം ഉ​ട​മ​യു​മാ​യി ക​രാ​ർ ഒ​പ്പു​വ​യ്ക്ക​ണം.കോ​ന്നി താ​ലൂ​ക്ക് പ​രി​ധി​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ്. റാ​ന്നി താ​ലൂ​ക്കി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ചി​റ്റാ​ർ, സീ​ത​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ൾ നി​ല​വി​ൽ റാ​ന്നി ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ പ​രി​ധി​യി​ലാ​യി​രു​ന്നു. മ​റ്റു സ്ഥ​ല​ങ്ങ​ൾ പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ​യു​ടെ പ​രി​ധി​യി​ലാ​യി​രു​ന്നു.