കോ​ഴ​ഞ്ചേ​രി​യി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ഇ​ന്ന്
Monday, July 15, 2019 10:37 PM IST
കോ​ഴ​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും ദു​ർ​ഭ​ര​ണ​ത്തി​നു​മെ​തി​രെ ഇ​ന്ന് യു​ഡി​എ​ഫ്് ധ​ർ​ണ ന​ട​ത്തും. ക​ഴി​ഞ്ഞ നാ​ലു് വ​ർ​ഷ​മാ​യി അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണാ​ധി​കാ​രി​ക​ൾ നാ​ടി​ന്‍റെ അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ളു​ടെ​യും നേ​രെ അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ക്കു​ന്ന​ത്. നാ​ടി​നെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കേ​ണ്ട പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യാ​തൊ​രു വി​ക​സ​ന​വും ന​ട​ത്താ​തെ കോ​ഴ​ഞ്ചേ​രി​യെ അ​ധോ​ഗ​തി​യി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​തെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.
യു​ഡി​എ​ഫ് കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ​ന്നു രാ​വി​ലെ 10ന് ​കോ​ഴ​ഞ്ചേ​രി ടൗ​ണി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ​യും ന​ട​ത്തും.