കാ​ഞ്ഞീ​റ്റു​ക​ര പ​ദ്ധ​തി​യു​ടെ ട്ര​യ​ല്‍​ റ​ണ്ണി​നി​ടെ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍​ന്നു
Tuesday, July 16, 2019 10:40 PM IST
അ​യി​രൂ​ര്‍: അ​യി​രൂ​ര്‍ കാ​ഞ്ഞീ​റ്റു​ക​ര ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ട്ര​യ​ല്‍​റ​ണ്ണി​നി​ടെ ഭൂ​ഗ​ര്‍​ഭ പൈ​പ്പു ത​ക​ര്‍​ന്ന് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഒ​ലി​ച്ചു​പോ​യി.

അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തീ​യാ​ടി​ക്ക​ല്‍ ജം​ഗ്ഷ​നു സ​മീ​പം കൊ​ണ്ടൂ​ര്‍ രാ​ജ​രാ​ജേ​ശ്വ​രി ദേ​വീ​ക്ഷേ​ത്രം റോ​ഡി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ​ദി​വ​സം ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി​യ​പ്പോ​ള്‍ ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ റോ​ഡും സം​ര​ക്ഷ​ണ​ഭി​ത്തി​യും ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നു.

ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ് ശു​ദ്ധ​ജ​ല​പ​ദ്ധ​തി​യു​ടെ പൈ​പ്പു​ലൈ​ന്‍ ജ​ല​അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച​ത്. സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡി​ല്‍ കു​ഴി​യെ​ടു​ത്താ​ണ് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

പൈ​പ്പ് സ്ഥാ​പി​ച്ച​ശേ​ഷം റോ​ഡി​ന്‍റെ ത​ക​ര്‍​ന്ന ഭാ​ഗ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഒ​രു​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും റോ​ഡി​ന്‍റെ പ​ണി​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. ത​ക​ര്‍​ന്ന റോ​ഡി​ല്‍ കൂ​ടി​യാ​ണ് യാ​ത്ര. ഒ​രു മു​ന്ന​റി​യി​പ്പും ന​ല്‍​കാ​തെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഭൂ​ഗ​ര്‍​ഭ പൈ​പ്പി​ല്‍ കൂ​ടി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്.

റോ​ഡി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രു​ക​യും സ​മീ​പ​ത്തു​ള്ള ക​ട​യി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു.

വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി​യ ജ​ല​അ​ഥോ​റി​റ്റി​യു​ടെ ന​ട​പ​ടി​യി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി. തോ​മ​സു​കു​ട്ടി തു​ ട​ങ്ങി​യ​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ ച്ചു.

വാ​ര്‍​ഡ് മെം​ബ​ര്‍ ആ​ന​ന്ദ​കു​ട്ട​ന്‍ ഫാ.​ഷെ​റി​ന്‍ എ​സ്. കു​റ്റി​ക്ക​ണ്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.