വൈ​എം​സി​എ ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി സം​ഗ​മം
Tuesday, July 16, 2019 10:40 PM IST
ഇ​ര​വി​പേ​രൂ​ർ: വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ച്ച ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി സം​ഗ​മം ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മീ​ണ ത​ല​ങ്ങ​ളി​ൽ ഉ​ത്ത​മ പൗ​ര·ാ​രെ സൃ​ഷ്ടി​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ലും സ്ത്രീ​ശാ​ക്തീ​ക​ര​ണ​തി​ലും സാ​മൂ​ഹ്യ പ​ദ്ധ​തി​ക​ളി​ലും നി​ല​നി​ന്ന് സ​മ​ഗ്ര​മാ​യ വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​എം​സി​എ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​മാ​രി കു​ര്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ജൂ​ബി​ലി സ​ന്ദേ​ശ​വും വൈ​എം​സി​എ ദേ​ശീ​യ മു​ൻ അ​ധ്യ​ക്ഷ​ൻ ഡോ.​ലെ​ബി ഫി​ലി​പ്പ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ജൂ​ബി​ലി​യോ​ടു ചേ​ർ​ന്ന് ന​ട​ത്തു​ന്ന കാ​രു​ണ്യ ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണം ഷാ​ർ​ജ വൈ​എം​സി​എ ട്ര​ഷ​റ​ർ ബി​ജോ ക​ളീ​ക്ക​ലും വി​ദ്യാ​ഭ്യാ​സ സ​ഹാ​യ വി​ത​ര​ണം സം​സ്ഥാ​ന മി​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ൻ​റ് ചെ​യ​ർ​മാ​ൻ പി.​എം. ജേ​ക്ക​ബും കാ​യി​ക കേ​ന്ദ്ര വി​ക​സ​ന​ത്തി​നു​ള്ള കി​റ്റു​ക​ളു​ടെ വി​ത​ര​ണം തി​രു​വ​ല്ല സ​ബ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ ലാ​ലു തോ​മ​സും നി​ർ​വ​ഹി​ച്ചു.

കേ​ര​ള റീ​ജി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൻ, സെ​ൻ​ട്ര​ൽ സോ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ കെ.​സി. മാ​ത്യു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സു​നി​ൽ മ​റ്റ​ത്ത്, റ​വ. ദാ​നി​യേ​ൽ വ​ർ​ഗീ​സ് , റീ​ജി​യ​ണ​ൽ യൂ​ത്ത് വ​ർ​ക്ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ട്ടി ചെ​റി​യാ​ൻ, സാം​സ്കാ​രി​ക സ​മി​തി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ടി.​മ​ങ്ങാ​ട്, സം​സ്ഥാ​ന സോ​ഷ്യ​ൽ സ​ർ​വീ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ, തോ​മ​സ് പ്ര​ണാ​ല വ​ർ​ഗീ​സ്, ഇ​ര​വി​പേ​രൂ​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പി. ​വി ചാ​ക്കോ, പി.​ജി വ​ർ​ഗീ​സ്ക്കു​ട്ടി, പി​യൂ​ഷ് ചെ​റി​യാ​ൻ, മേ​ഴ്സി ശാ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.