ഏ​നാ​ത്ത്, പ​ന്ത​ളം സ​ബ് സ്‌​റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, July 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ഏ​നാ​ത്ത്, പ​ന്ത​ളം വൈ​ദ്യു​തി സ​ബ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. ഇ​രു സ​ബ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി എം ​എം മ​ണി നി​ര്‍​വ്വ​ഹി​ക്കും.
ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​വി​ലെ പ​ത്തി​നാ​ണ് ഏ​നാ​ത്ത് സ​ബ് സ്‌​റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം. 2016 ഓ​ഗ​സ്റ്റ് 27നാ​ണ് ഏ​നാ​ത്ത് സ​ബ് സ്‌​റ്റേ​ഷ​ന്റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു.
ഏ​നാ​ത്ത്, വ​യ​ല, വ​ട​ക്ക​ട​ത്തു​കാ​വ്, മ​ണ്ണ​ടി, കു​ള​ക്ക​ട, പ​ട്ടാ​ഴി സ്ഥ​ല​ങ്ങ​ളി​ലെ 25000 ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും.
തു​ട​ര്‍​ന്ന് പ​ന്ത​ളം സ​ബ് സ്‌​റ്റേ​ഷ​ന്റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും.
2011ല്‍ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. 2016ല്‍ ​സം​സ്ഥാ​ന കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്റു​ക​ളു​ടെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​വ​ര്‍ ഡ​വ​ല​പ്‌​മെ​ന്റ് സ്കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
പ​ന്ത​ളം ന​ഗ​ര​സ​ഭ, കു​ള​ന​ട, തു​മ്പ​മ​ണ്‍, നൂ​റ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദ്യു​തി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ട്രാ​സ്മി​ഷ​ന്‍ ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ ​സു​രേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ സാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.