പു​ഷ്പ​ഗി​രി ഗു​ഡ് സ​മ​രി​റ്റ​ൻ അ​വാ​ർ​ഡ് ന​ല്കി
Tuesday, July 16, 2019 10:40 PM IST
തി​രു​വ​ല്ല: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ഗു​ഡ് സ​മ​രി​റ്റ​ൻ അ​വാ​ർ​ഡ് ന​ല്കി ആ​ദ​രി​ച്ചു. ഈ​ജി​പ്ത് കോ​പ്റ്റി​ക് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പാ​ത്രി​യ​ർ​ക്കീ​സ് ഇ​ബ്രാ​ഹിം ഈ​സ​ക് സെ​ദ്ര​ക് ബാ​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ യി​ൽ റാ​ങ്ക് നേ​ടി​യ അ​ന​ന്ദു സു​രേ​ഷ് ഗോ​വി​ന്ദി​നെ അ​നു​മോ​ദി​ച്ചു.
പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ, മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, സ​ന​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.