കാ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വാ​ഹ​ന​ജാ​ഥ നാ​ളെ ജി​ല്ല​യി​ല്‍
Tuesday, July 16, 2019 10:42 PM IST
പ​ത്ത​നം​തി​ട്ട: ഓ​ള്‍ കേ​ര​ളാ കാ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍(​എ​കെ​സി​എ) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​സ​ര്‍​ഗോ​ഡു നി​ന്നും ആ​രം​ഭി​ച്ച വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ നാ​ളെ ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ബാ​ദു​ഷ ക​ട​ലു​ണ്ടി ക്യാ​പ്റ്റ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​ന്‍​സ് ജോ​ര്‍​ജ് വൈ​സ് ക്യാ​പ്റ്റ​നും ട്ര​ഷ​റ​ര്‍ സു​നു​കു​മാ​ര്‍ മാ​നേ​ജ​രു​മാ​യാ​ണ് ജാ​ഥ എ​ത്തു​ന്ന​ത്.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ല​ത്തു നി​ന്നും ജാ​ഥ​യെ സ്വീ​ക​രി​ച്ച് ജി​ല്ലാ സ്വീ​ക​ര​ണ വേ​ദി​യാ​യ അ​ടൂ​രി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ്ര​സി​ഡ​ന്റ് പ്ര​ശാ​ന്ത് ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ളാ സ്‌​റ്റേ​റ്റ് ലേ​ബ​ര്‍ ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ മ​ണ്ണ​ടി അ​നി​ല്‍ പ​ങ്കെ​ടു​ക്കും. അ​ന​ധി​കൃ​ത കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, നി​ല​വി​ലു​ള്ള ജി​എ​സ്ടി​യു​ടെ അ​പാ​ക​ത പ​രി​ഹ​രി​ച്ച് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 18 ശ​ത​മാ​നം പി​രി​ക്കു​ന്ന​ത് അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ക, കേ​റ്റ​റിം​ഗ് മേ​ഖ​ല​യെ ആ​വ​ശ്യ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക, മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലും വാ​ഹ​ന പ്ര​ചാ​ര​ണ​ജാ​ഥ​യി​ലും ഉ​ന്ന​യി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
23, 24 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സം​സ്ഥാ​ന സ​മ്മേ​ള​നം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ധ​വ​ശേ​രി​ല്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ആ​തി​ര, സെ​ക്ര​ട്ട​റി സ​ജി ഏ​ബ്ര​ഹാം, ട്ര​ഷ​റ​ര്‍ ടി. ​ആ​ര്‍. പു​ഷ്പ​രാ​ജ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.