ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ധ​ര്‍​ണ​യ്ക്കു വി​ല​ക്ക്, രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്ന് ആ​രോ​പ​ണം
Tuesday, July 16, 2019 10:42 PM IST
പ​ത്ത​നം​തി​ട്ട : ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 61 കോ​ടി രൂ​പ ന​ഷ്ട​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യ്‌​ക്കെ​തി​രെ ക​ള​ക്ട​റേ​റ്റ് കോ​മ്പൗ​ണ്ടി​ല്‍ സ​മ​രം ചെ​യ്യാ​നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നീ​ക്ക​ത്തെ ത​ട​യി​ട്ടു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍ നി​ന്നു സ​ര്‍​ക്കാ​ര്‍ തു​ക തി​രി​കെ​പി​ടി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു.
ഫ​ണ്ട് തി​രി​ച്ചു​പി​ടി​ച്ച​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ നീ​ക്ക​ത്തെ​യും സ​ര്‍​ക്കാ​ര്‍ ത​ട​യി​ട്ടി​രു​ന്നു.
പി​ന്നാ​ലെ ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്ട​റേ​റ്റ് കോ​മ്പൗ​ണ്ടി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​വാ​ട​ത്തി​ല്‍ ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്താ​നാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
ഈ ​വി​വ​രം കാ​ണി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ക്ട​ര്‍​ക്ക് ക​ത്തും ന​ല്‍​കി​യി​രു​ന്നു.
എ​ന്നാ​ല്‍ ധ​ര്‍​ണ​ദ​വി​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് കോ​മ്പൗ​ണ്ടി​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും പ​രി​പാ​ടി​ക്കു​വേ​ണ്ടി ത​യാ​റാ​ക്കി​യി​രു​ന്ന ബാ​ന​റു​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ കെ​ട്ടു​ന്ന​തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.
ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ധ​ര്‍​ണ​യ്‌​ക്കെ​ത്തി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ റെ​ജി തോ​മ​സ്, ലീ​ലാ​മോ​ഹ​ന്‍, എ​ലി​സ​ബ​ത്ത് അ​ബു, അം​ഗ​ങ്ങ​ളാ​യ എം.​ജി.​ക​ണ്ണ​ന്‍, സാം ​ഈ​പ്പ​ന്‍, ബി​നി​ലാ​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​മ്പൗ​ണ്ടി​ല്‍ പ​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ഇ​തി​നു മു​മ്പ് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ക​ള​ക്ട​റേ​റ്റി​ന്റെ പ്ര​ധാ​ന ക​വാ​ടം മു​ത​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റേ​തു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്ത് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ന്‍റെ​യും, ധ​ര്‍​ണ​യു​ടെ​യും ബാ​ന​റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​തി​നൊ​ന്നും എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പോ​ലീ​സ് വ​കു​പ്പ് ജ​നാ​ധി​പ​ത്യ രീ​തി​യി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ളോ​ടു കാ​ട്ടി​യ​ത് ചി​റ്റ​മ്മ ന​യ​മാ​ണെ​ന്ന് യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യം​ഗ​ങ്ങ​ള്‍ കു​റ്റ​പ്പെ​ടു​ത്തി.