മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം: പ​ഴ​വ​ങ്ങാ​ടി​യി​ലെ യോ​ഗം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു
Tuesday, July 16, 2019 10:42 PM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.
പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ പ്ര​ത്യേ​ക സ്ഥ​ല​ത്ത് നി​ക്ഷേ​പി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്നും ഇ​തി​നാ​യി എ​ട്ട് ഏ​ക്ക​ർ സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന് എം​എ​ൽ​എ​യു​ടെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ലോ​ച​ന ന​ട​ന്നു വ​രു​ന്ന​തും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.
പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക വാ​ർ​ഡു​ക​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്നും
മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ അ​താ​തു പ​ഞ്ചാ​യ​ത്തു​കി​ൽ സം​സ്ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.