കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​ൽ ന​ട്ടം തി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണമെന്ന്
Wednesday, July 17, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: വ​ന്യ മൃ​ഗ​ങ്ങ​ളും കാ​ട്ടു ജ​ന്തു​ക്ക​ളും മൂ​ലം ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കു​ന്ന പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ളാ വ​നം ക​രാ​ർ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി )പ്ര​വ​ർ​ത്ത​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.കി​ഴ​ക്ക​ൻ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പു​ലി, രാ​ജ​വെ​ന്പാ​ല, പെ​രു​ന്പാ​ന്പ് എ​ന്നി​വ ഒ​റ്റ​യ്ക്കും ആ​ന, മ്ലാ​വ്, പ​ന്നി, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ കൂ​ട്ട​മാ​യും നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​രി​ക്കു​ന്നു.
റോ​ഡ​രി​കി​ലെ കാ​ടു തെ​ളി​ക്കാ​ത്ത നി​ല​യ്ക്ക​ൽ, ളാ​ഹ, മ​ണി​യാ​ർ, ചി​റ്റാ​ർ, ത​ണ്ണി​ത്തോ​ട്, ചെ​ങ്ങ​റ, ചെ​മ്മാ​നി, ക​ല്ലേ​ലി ഉ​ൾ​പ്പ​ടെ​യു​ള്ള റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലാ​ണ് പ​ക​ൽ ഇ​വ​യു​ടെ താ​വ​ളം . ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പാ​ന്പ് ക​ടി​യേ​ൽ​ക്കു​ന്ന​തും കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​ൽ​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും എ​സ്റ്റേ​റ്റ് വ​ക സ്ഥ​ല​ങ്ങ​ളി​ൽ വ​നം പോ​ലെ വ​ള​ർ​ന്ന കാ​ട് വെ​ട്ടാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​കു​ന്നി​ല്ല.
വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ്ജ വേ​ലി​യും കി​ട​ങ്ങു​ക​ളും നി​ർ​മി​ക്കാ​ൻ വ​നം, വ​ന്യ- ജീ​വി വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ട്ടു മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചാ​ൽ സ​ർ​ക്കാ​ർ ന​ഷ്ട്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന നി​യ​മ നി​ർ​മാ​ണ​ത്തി​നു ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ൻ​കൈ എ​ടു​ക്ക​ണം യു​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യേ​യും മൂ​ന്ന് മ​ന്ത്രി​മാ​രെ​യും നി​ര​വ​ധി ജ​ന പ്ര​തി​നി​ധി​ക​ളെ​യും ജീ​പ്പി​ൽ കൊ​ണ്ടു​പോ​യി ആ​ഘോ​ഷ പൂ​ർ​വം വ​നം വ​കു​പ്പ് തു​ട​ങ്ങി​വ​ച്ച സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ജൈ​വ വേ​ലി ളാ​ഹ വ​നാ​തി​ർ​ത്തി​യി​ലെ വേ​ലം​പ്ലാ​വ് കോ​ള​നി​യി​ൽ ആ​യി​രു​ന്നു, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യി​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ഷ്ട​പ്പെ​ട്ടു പോ​കു​ക​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
വി. ​എ​ൻ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു പാ​ങ്ങാ​ട്ട്, ജോ​ണ്‍​മാ​ത്യു, എം. ​ആ​ർ. ശ്രീ​ധ​ര​ൻ, ടി. ​വി .പു​ഷ്പാ​ക​ര​ൻ, എം. ​ജ​മാ​ലു​ദീ​ൻ, എം. ​ടി. ജോ​ണ്‍​സ​ണ്‍, സി. ​വി. എ​ബ്ര​ഹാം , ഷി​നു ക​ണ്ണ​ന്നു​മ​ണ്ണ് ,കെ. ​ആ​ർ. രാ​മ​കൃ​ഷ്ണ​പി​ള്ള , ഇ. ​പി .ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.