പൂ​വ​ണ്ണും​പ​താ​ലി​ൽ 26 കു​ടും​ബ​ങ്ങ​ൾ വീ​ടൊ​ഴി​ഞ്ഞു ‌‌
Wednesday, July 17, 2019 10:46 PM IST
ചി​റ്റാ​ർ വ​യ്യാ​റ്റു​പു​ഴ​യ്ക്കു​സ​മീ​പം തേ​ക​ത്തും​മ​ണ്ണ് ഭാ​ഗ​ത്ത് പൂ​വ​ണ്ണും​പ​താ​ലി​ൽ 26 കു​ടും​ബ​ങ്ങ​ൾ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്ന് സ്വ​ന്തം വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ചു മാ​റി​ത്താ​മ​സി​ക്കു​ക​യാ​ണ്.
ചി​റ്റാ​ർ മീ​ൻ​കു​ഴി​യി​ൽ വ​ള​ർ​ത്തു​പോ​ത്തി​നെ ക​ഴി​ഞ്ഞ​യാ​ഴ്ച വീ​ട്ടു​മു​റ്റ​ത്ത് വ​ന്ന് പു​ലി പി​ടി​ച്ചു കൊ​ന്നു. ഇ​തി​നു സ​മീ​പ പ്രേ​ദേ​ശ​മാ​യ കു​ള​ങ്ങ​ര വാ​ലി​യി​ൽ നി​ര​വ​ധി വ​ള​ർ​ത്തു​നാ​യ്ക്ക​ളെ​യാ​ണ് പു​ലി ഭ​ക്ഷ​ണ​മാ​ക്കി​യ​ത്. പു​ലി​യെ ഭ​യ​ന്ന് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പ​ല​രും വി​റ്റു. ചി​ല​ർ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.
കാ​ട്ടാ​ന​യും കു​ര​ങ്ങും പ​ന്ന​യിും ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി കാ​ര​ണം സീ​ത​ത്തോ​ട്, കൊ​ച്ചു​കോ​യി​ക്ക​ൽ, ആ​ങ്ങ​മൂ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലും കൃ​ഷി ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.ചി​റ്റാ​റി​ൽ കു​ള​ങ്ങ​ര​വാ​ലി, തേ​ര​ക​ത്തും മ​ണ്ണ്, വി​ല്ലു​ന്നി​പ്പാ​റ, മ​ണ്‍​പി​ലാ​വ്, നീ​ലി​പി​ലാ​വ്, ക​ട്ട​ച്ചി​റ, കു​ട​പ്പ​ന, വാ​ലേ​ൽ​പ്പ​ടി തെ​ക്കേ​ക്ക​ര, കൊ​ടു​മു​ടി, പ​ട​യ​നി​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ശ​ല്യം അ​തി രൂ​ക്ഷ​മാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​നം വ​കു​പ്പ് എ​ടു​ത്ത കി​ട​ങ്ങു​ക​ൾ പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. വ​ന​മേ​ഖ​ല​യി​ലെ സോ​ളാ​ർ വേ​ലി പൂ​ർ​ണ​മാ​യും കാ​ട്ടാ​ന ത​ല്ലി​ത്ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്.
ജൈ​വ​വേ​ലി​യും ന​ശി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ധ്യ മു​ത​ൽ ആ​ന​ക​ളു​ടെ കൂ​ത്ത​ര​ങ്ങാ​ണ്.
കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​ർ അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണി​വി​ടം. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട വ​നം വ​കു​പ്പും അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് പ​ല​പ്പോ​ഴും സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
വ​ന്യ ജീ​വി ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സേ​ന​യെ​ന്ന നി​ല​യി​ൽ റാ​പ്പി​ഡാ​ക്ഷ​ൻ ഫോ​ഴ്സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രാ​രും ത​ന്നെ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്താ​റി​ല്ല. ‌‌