അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന വ​യോ​ധി​ക​നെ മ​ഹാ​ത്മ​യി​ലെ​ത്തി​ച്ചു ‌‌‌‌
Wednesday, July 17, 2019 10:46 PM IST
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന വ​യോ​ധി​ക​നെ അ​ടൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സ് മ​ഹാ​ത്മ​യി​ലെ​ത്തി​ച്ചു. ആ​ൻ​ഡ്രൂ​സി (65) നെ​യാ​ണ് മ​ഹാ​ത്മ​യി​ലെ​ത്തി​ച്ച​ത്. ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ വ​യ​ല​യി​ലാ​ണ് വീ​ടെ​ന്നും ഐ​ശ്വ​ര്യ വി​ല്ല​യെ​ന്ന മേ​ൽ​വി​ലാ​സ​വും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലെ ഒ​രു ക​ട​ത്തി​ണ്ണ​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സ്ഥ പൊ​തു പ്ര​വ​ർ​ത്ത​ക​ർ അ​ടൂ​ർ എ​സ്ഐ പി.​എം. ലി​ബി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​സ്ഐ​യും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​നി​ലും ചേ​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​ഹാ​ത്മ​യി​ലെ​ത്തി​ച്ച​ത്. ‌‌