മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ
Wednesday, July 17, 2019 10:46 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ലെ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും കം​പ്യൂ​ട്ട​ർ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും യു​എ​ൻ​എ​ഐ​യു​ടെ​യും കേ​ര​ള മാ​ത്ത​മാ​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തി.
മാ​ക്ഫാ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​ഐ​ഐ​റ്റി കോ​ട്ട​യം ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​രാ​ജീ​വ് ദ​ര​സ്ക​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​സാ​ക്കി​സ്ഥാ​നി​ലെ ന​സ​ർ​ബാ​യു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ത​ല​വ​നാ​യ ഡോ. ​അ​ല​ക്സ് പാ​പ്പ​ച്ച​ൻ ജ​യിം​സ് ബ്രെ​യി​ൻ ഓ​ൺ ചി​പ്പ് - എ​ഐ - സോ​ഫ്റ്റ്‌​വെ​യ​ർ ആ​ന്‍​ഡ് ഹാ​ർ​ഡ്‌​വെ​യ​ർ കോ​ഡ് ഡി​സൈ​ൻ എ​ന്നി വി​ഷ​യ​ത്തി​ൽ പ്ര​സം​ഗി​ച്ചു. കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​എം.​എ​സ്. സാ​മു​വേ​ൽ സ്വാ​ഗ​ത​വും എ​ച്ച്ഒ​ഡി റ്റി​ജി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ‌‌