ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണ​ത്തി​ന്‍റെ 50-ാം വാ​ര്‍​ഷി​കാ​ഘോ​ഷം ‌‌‌‌
Wednesday, July 17, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്ത്യ​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണ​ത്തി​ന്‍റെ 50-ാം വാ​ര്‍​ഷി​കാ​ഘോ​ഷ ദി​നാ​ച​ര​ണം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.
വാ​ര്‍​ഷി​കാ​ഘോ​ഷ ദി​നാ​ച​ര​ണം മു​ന്‍ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു.
പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രും ബാ​ങ്ക് മേ​ധാ​വി​ക​ളും ബാ​ങ്കു ദേ​ശ​സാ​ത്ക​ര​ണ​മൂ​ലം ഉ​ണ്ടാ​യ സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക വി​പ്ല​വ​ത്തെ കു​റി​ച്ചും രാ​ജ്യ​ത്തി​നു​ണ്ടാ​യ പു​രോ​ഗ​തി​യെ കു​റി​ച്ചും പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.
തു​ട​ര്‍​ന്ന് ഡി​സി​സി ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​വും കൂ​ടും.
മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍, കെ​പി​സി​സി മെം​ബ​ർ​മാ​ര്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ മു​ന്‍ ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍,
ബ്ലോ​ക്ക്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍, പോ​ഷ​ക സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ഡി​സി​സി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഭ്യ​ർ​ഥി​ച്ചു. ‌‌