മ​ഴ പെ​യ്യു​മെ​ന്ന് മു​ന്ന​റി​യി​പ്പ്, നാ​ളെ റെ​ഡ് അ​ല​ർ​ട്ട് ‌‌‌‌
Wednesday, July 17, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ക​ന​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ളെ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ര്‍​ട്ടും 20നും 21​നും ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു.
ജില്ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി തീ​വ്ര​മാ​യ​തോ തീ​വ്ര​മാ​യ​തോ ആ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
നി​ല​വി​ല്‍ ഡാ​മു​ക​ളി​ല്‍ സം​ഭ​ര​ണം കു​റ​വാ​യ​തി​നാ​ല്‍ ഡാം ​തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല. ശ​ക്ത​മാ​യ മ​ഴ​യെ ത​ര​ണം ചെ​യ്യാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണം. ‌‌