അ​യി​രൂ​ർ രാ​മേ​ശ്വ​രം ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ൽ നാ​ല് ക്ലാ​സ് റൂ​മു​ക​ൾ സ്മാ​ർ​ട്ടാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Thursday, July 18, 2019 11:17 PM IST
അ​യി​രൂ​ർ: രാ​മേ​ശ്വ​രം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ക്ലാ​സ് മു​റി​ക​ൾ ന​വീ​ക​രി​ച്ചു. പ​ഠ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് നാ​ലോ​ളം മു​റി​ക​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്മാ​ർ​ട്ടാ​ക്കി​യ​ത്.

ലാ​പ്ടോ​പ്പു​ക​ൾ, പ്രി​ന്‍റ​ർ, പ്രൊ​ജ​ക്ട​ർ, വൈ​റ്റ് ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ക്ലാ​സ് റൂ​മു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഇ​വി​ടേ​യ്ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണീ​ച്ച​റു​ക​ളും പ്ര​ത്യേ​ക​മാ​യി ന​ൽ​കി.
പ​തി​നാ​ലി​ൽ​പ​രം ലാ​പ്ടോ​പ്പു​ക​ളും ആ​റി​ല​ധി​കം വൈ​റ്റ്ബോ​ർ​ഡു​ക​ളു​മാ​ണ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ത​ന്നെ ഇ​തി​നാ​വ​ശ്യ​മാ​യ തു​ക സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കെ​ൽ​ട്രോ​ണി​ന് ന​ൽ​കി​യി​രു​ന്നു.

നാ​ല് സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​റ്റി. തോ​മ​സു​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ തോ​മ​സ് , കോ​യി​പ്രം ബ്ലോ​ക്ക് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ മോ​ളി ബാ​ബു, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ചാ​ക്ക​പ്പാ​ലം, ലാ​ലു ജോ​ൺ, വി. ​സ​ഞ്ജ​യ​കു​മാ​ർ, തോ​മ​സ് ഡാ​നി​യേ​ൽ, പ്രി​ൻ​സി​പ്പാ​ൾ പി.​കെ. ജ​യ​ച​ന്ദ്ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക ആ​ർ.​ഗീ​ത, കെ. ​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.