മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Thursday, July 18, 2019 11:17 PM IST
പ​ത്ത​നം​തി​ട്ട: എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ജി​ല്ലാ​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, പി​എ​ഫ്ആ​ർ ഡി​എ നി​യ​മം പി​ൻ​വ​ലി​ക്കു​ക പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​ന:​പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ​ക്ഷ ബ​ദ​ൽ ന​യ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ക, കാ​ര്യ​ക്ഷ​മ​വും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ സി​വി​ൽ സ​ർ​വീ​സി​നാ​യു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക, 11 -ാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കു​ക, മ​ത നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ തി​രു​ത്തു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.
പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി​ക്ക് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ചേ​ർ​ന്ന കൂ​ട്ട​ധ​ർ​ണ കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സീ​മ എ​സ്. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഡി. ​സു​ഗ​ത​ൻ, എ​സ്. ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​വി. സു​രേ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​ത്യു എം. ​അ​ല​ക്സ് ന​ന്ദി​യും പ​റ​ഞ്ഞു.