മാ​ർ​ച്ചി​ന്‍റെ പേ​രി​ൽ എസ്എഫ്ഐ പ​ഠി​പ്പു മു​ട​ക്കി, വി​ദ്യാ​ർ​ഥി​ക​ളെ തെ​രു​വി​ലി​റ​ക്കി
Thursday, July 18, 2019 11:19 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​ഫ്ഐ​യു​ടെ അ​വ​കാ​ശ പ​ത്രി​ക അം​ഗീ​ക​രി​ക്കാ​ൻ വേ​ണ്ടി ന​ട​ത്തി​യ ജി​ല്ലാ​ത​ല ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പ​ഠി​പ്പു​മു​ട​ക്ക്. മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത പ​ഠി​പ്പു​മു​ട​ക്കാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.
പ​ഠി​പ്പു​മു​ട​ക്കി​ന് പ്ര​ത്യേ​ക കാ​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​കാ​ശ​പ​ത്രി​ക അം​ഗീ​ക​രി​ക്കാ​നാ​യി​രു​ന്നു സ​മ​ര​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു ന​ൽ​കി​യ അ​വ​കാ​ശ പ​ത്രി​ക അം​ഗീ​ക​രി​ക്കാ​ൻ പ​ഠി​പ്പു​മു​ട​ക്ക​ണ​മോ​യെ​ന്ന ചോ​ദ്യ​മാ​യ​പ്പോ​ൾ നേ​താ​ക്ക​ൾ​ക്കും മ​റു​പ​ടി​യി​ല്ല.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്ന​ലെ സ്കൂ​ളു​ക​ളി​ൽ എ​സ്എ​ഫ്ഐ പ​ഠി​പ്പു​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പു​മു​ട​ക്കി പു​റ​ത്തി​റ​ക്കി​യ​തി​നു പി​ന്നാ​ലെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ലേ​ക്ക് ഇ​വ​രെ കൊ​ണ്ടു​പോ​യി.
ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ ജി​ല്ല​യൊ​ട്ടാ​കെ ഏ​രി​യാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളെ എ​ത്തി​ച്ചി​രു​ന്നു. പ​ഠി​പ്പു മു​ട​ക്കി​ന് ആ​ഹ്വാ​നം കൂ​ടി ഉ​ണ്ടാ​യ​തോ​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് തു​ട​ങ്ങാ​നും വൈ​കി. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​യാ​ണ് മാ​ർ​ച്ച് ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ​ത്.ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ ആ​ളെ കൂ​ട്ടു​ന്ന​തി​നു വേ​ണ്ടി യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ പ​ഠി​പ്പ് മു​ട​ക്കി​യ എ​സ്്എ​ഫ്ഐ നി​ല​പാ​ട് അ​പ​ഹാ​സ്യ​വും വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് കെഎസ്‌യു കു​റ്റ​പ്പെ​ടു​ത്തി.
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​ലാ​ക​മാ​നം ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന എ​സ്എ​ഫ്ഐ മു​ഖം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ പ​ഠി​പ്പു​മു​ട​ക്കി​യ​തെ​ന്നും പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു.
കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ ഗ​വ​ണ്‍​മെ​ന്‍റ് ഭ​രി​ക്കു​ന്പോ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല​ട​ക്കം നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും സ​മ​രം ചെ​യ്യാ​ത്ത​വ​ർ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ന്‍റെ പേ​രി​ൽ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​പ്പ് മു​ട​ക്കി​യ​ത് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു​ത​ന്നെ മാ​ന​ക്കേ​ടാ​ണെ​ന്നും കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച 51 ഇ​ന അ​വ​കാ​ശ പ​ത്രി​ക അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചു ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ക​ലാ​ല​യ​ങ്ങ​ളി​ലും സം​ഘ​ട​നാ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ജ​നാ​ധി​പ​ത്യ വേ​ദി​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​നും നി​ല​നി​ല്പി​നു​മാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക, ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്തു​ക, വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വ് പ​ദ്ധ​തി​യി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, പോ​ളി​ടെ​ക്നി​ക് ഐ​ടി​ഐ സി​ല​ബ​സു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക തു​ട​ങ്ങി​യ അ​വ​കാ​ശ​ങ്ങ​ളാ​ണ് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം മാ​ർ​ച്ച് എ​സ്. ആ​ഷി​ത ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വൈ​ഷ്ണ​വി ശൈ​ലേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ശ​ര​ത് ശ​ശി​ധ​ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം റോ​ബി​ൻ കെ. ​തോ​മ​സ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. ഡോ​ണി, പ​ത്ത​നം​തി​ട്ട ഏ​രി​യ സെ​ക്ര​ട്ട​റി സൂ​ര​ജ് എ​സ്. പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.