ഒ​ടു​വി​ൽ കാ​ല​വ​ർ​ഷം ശ​ക്തമാ​യി, ഇന്ന് റെ​ഡ് അ​ല​ർ​ട്ട്
Thursday, July 18, 2019 11:19 PM IST
പ​ത്ത​നം​തി​ട്ട: വൈ​കി​യാ​ണെ​ങ്കി​ലും ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ജി​ല്ല​യി​ൽ ഒ​ട്ടു​മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.
കോ​ന്നി​യി​ൽ ഇ​ന്ന​ലെ 16 മി​ല്ലി​മീ​റ്റ​റും അ​യി​രൂ​ർ കു​രു​ടാ​മ​ണ്ണി​ൽ 11.2 മി​ല്ലി​മീ​റ്റും മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ടു​ക്കി, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് പ​ത്ത​നം​തി​ട്ട​യി​ൽ മ​ഴ കു​റ​വാ​യി​രു​ന്നു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ന​ലെ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ളി​ലേ​ക്ക് നീ​രൊ​ഴു​ക്ക് നേ​രി​യ​തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ഇ​ന്ന് മ​ണ്ണെ​ടു​പ്പി​നും ക്വാ​റി​ക​ള്‍​ക്കും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. അ​ണ​ക്കെ​ട്ടു​ക​ളി​ലും ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് കു​റ​വാ​യ​തി​നാ​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ക​ള​ക്ട​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ​വി​ഭാ​ഗ​വും താ​ലൂ​ക്കു​ക​ളി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും 24 മ​ണി​ക്കൂ​റും പ​തി​വു പോ​ലെ പ്ര​വ​ര്‍​ത്തി​ക്കും.
ഫോ​ണ്‍: ക​ള​ക്ട​റേ​റ്റ്-0468 2322515, 0468 2222515, 8078808915, താ​ലൂ​ക്ക് ഓ​ഫീ​സ് തി​രു​വ​ല്ല-0469 2601303, കോ​ഴ​ഞ്ചേ​രി-04682 222221, മ​ല്ല​പ്പ​ള​ളി-0469 2682293, അ​ടൂ​ര്‍-04734 224826, റാ​ന്നി-04735 227442, കോ​ന്നി-0468 2240087. ഇ​തി​നു പു​റ​മേ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്ക​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും. ഫ​യ​ര്‍ ഫോ​ഴ്സും ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും. ഫ​യ​ര്‍​ഫോ​ഴ്സ് ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍: 0468-2222001. വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് കെ​എ​സ്ഇ​ബി ശ്ര​ദ്ധ​പു​ല​ര്‍​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
റെ​ഡ് അ​ല​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നി​വാ​ര്യ​മ​ല്ലാ​ത്ത അ​വ​ധി പി​ന്‍​വ​ലി​ച്ച് മ​ട​ങ്ങി​യെ​ത്തി സേ​വ​ന സ​ജ്ജ​രാ​കാ​ന്‍ യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​ന് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യും ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ത​യാ​റാ​ക്കും.
ബോ​ട്ടു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള വാ​ഹ​ന​ങ്ങ​ളും ക്ര​മീ​ക​രി​ക്കും. റ​വ​ന്യു വ​കു​പ്പും, ഫ​യ​ര്‍ ഫോ​ഴ്സും ഇ​തി​നു​ള്ള പ​ട്ടി​ക പ്ര​ത്യേ​കം ത​യാ​റാ​ക്കും. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ കൈ​വ​ശ​മു​ള്ള 1200 വീ​തം ലൈ​ഫ് ബോ​യ്, ലൈ​ഫ് ജാ​ക്ക​റ്റ്, 120 അ​സ്‌​കാ​ലൈ​റ്റ് എ​ന്നി​വ ഫ​യ​ര്‍​ഫോ​ഴ്സ്, പോ​ലീ​സ് സേ​ന​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ന​ല്‍​കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കും.
മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് പോ​ലീ​സ് ശ്ര​ദ്ധി​ക്ക​ണം. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ ഉ​ള്‍​പ്പെ​ടെ ന​ദി​യി​ല്‍ ഇ​റ​ങ്ങാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.
ആ​വ​ശ്യ​മാ​യ ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍, ആം​ബു​ല​ന്‍​സു​ക​ള്‍, മെ​ഡി​ക്ക​ല്‍ ടീ​മു​ക​ള്‍ എ​ന്നി​വ സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ക​ര്‍​ക്കി​ട​ക​വാ​വ് ബ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ക​ട​വു​ക​ളി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി.
യോ​ഗ​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. ബീ​നാ റാ​ണി, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ എം.​ജി. രാ​ജേ​ഷ്, ഡി​വൈ​എ​സ്പി എ.​സ​ന്തോ​ഷ് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍, കൃ​ഷി ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ ലി​ല്ലി എ​ഡ്വി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.