‌‌കെ​എ​സ്ടി​എ ജി​ല്ലാ മാ​ർ​ച്ച് നാ​ളെ
Thursday, July 18, 2019 11:19 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം വി​ജ​യി​പ്പി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ലോ​മ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ​ക്ഷ ബ​ദ​ൽ ന​യ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി കെ​എ​സ്ടി​എ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ നാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ ജി​ല്ലാ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ഈ ​മേ​ഖ​ല​യെ ക​ച്ച​വ​ട​വ​ൽ​ക്ക​രി​ക്കു​ന്ന​താ​ണ​ന്നും​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ വ​ൻ മു​ന്നേ​റ്റ​മാ​ണ് കൈ​വ​രി​ക്കാ​നാ​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. രാ​വി​ലെ 10ന് ​മാ​ർ​ച്ച് ആ​രം​ഭി​ക്കും.
ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ധ​ർ​ണ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് പി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ർ​ച്ചി​നു മു​ന്നോ​ടി​യാ​യു​ള്ള പ്ര​ച​ര​ണ​ജാ​ഥ ഇ​ന്ന് കോ​ന്നി ,അ​ടൂ​ർ, പ​ന്ത​ളം, ആ​റ​ൻ​മു​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തും.
സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​എ​ൻ. ശ്രീ​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ .​ഹ​രി​കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ജ​ൻ ഡി. ​ബോ​സ്, ട്ര​ഷ​റ​ർ ബി​നു ജേ​ക്ക​ബ് നൈ​നാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​ഷൈ​ല​ജ​കു​മാ​രി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.