ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം, മ​ഞ്ഞ അ​ല​ർ​ട്ട് 22 വ​രെ തു​ട​രും
Friday, July 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്തി പ്രാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണാ​കു​ടം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​യി​ൽ 22 വ​രെ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ ക​ന​ത്ത​തോ​ടെ ഡാ​മു​ക​ളി​ലെ ജ​ല നി​ര​പ്പ് ഉ​യ​രാ​ൻ തു​ട​ങ്ങി. പ​ന്പ, ക​ക്കി, ശ​ബ​രി​ഗി​രി എ​ന്നീ പ്ര​ധാ​ന ഡാ​മു​ക​ളി​ലെ നി​ല​വി​ലെ സം​ഭ​ര​ണം പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യു​ടെ 24 ശ​ത​മാ​നം മാ​ത്ര​മേ ഉ​ള്ളൂ. എ​ന്നാ​ൽ, കു​റ​ഞ്ഞ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ചെ​റു​കി​ട ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ത​ട​യ​ണ​യി​ൽ വെ​ള്ളം ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ൽ കു​രു​ന്പ​ൻ മൂ​ഴി കോ​ള​നി​യി​ലേ​ക്ക് പോ​കു​ന്ന കോ​സ് വേ ​വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വു​ള്ള​താ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ ഉ​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ഫ​യ​ർ ഫോ​ഴ്സി​നും ആ​വ​ശ്യ​മെ​ങ്കി​ൽ കോ​ള​നി നി​വാ​സി​ക​ളെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റാ​നു​ഉ​ള്ള നി​ർ​ദേ​ശ​വും ന​ൽ​കി.

റാ​ന്നി ത​ഹ​സി​ൽ​ദാ​ർ​ക്കും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ർ​ക്കും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.പ​ത്ത​നം​തി​ട്ട​ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​കു​ന്ന​താ​യാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​യി​രൂ​ർ കു​രു​ടാ​മ​ണ്ണി​ൽ 95.4 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു, കോ​ന്നി​യി​ൽ 80 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ജ​ല​വൈ​ദ്യു​തോ​ത്പാ​ദ​ന കേ​ന്ദ്ര​മാ​യ ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ് ക​ക്കി​യി​ൽ 151 മി​ല്ലി മീ​റ്റ​റും പ​ന്പ​യി​ലി​ൽ 143 മി​ല്ലീ​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. ഇ​ക്കൊ​ല്ലം കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന മ​ഴ​യാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ 24 ശ​ത​മാ​നം മാ​ത്ര​മേ ഇ​പ്പോ​ഴും ജ​ല​നി​ര​പ്പ് എ​ത്തി​യി​ട്ടു​ള്ളൂ.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പും ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ന​ദി​ക​ലി​ൽ ജ​ല​നി​ര​പ്പ് വ​ള​രെ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ സാ​വ​ധാ​നം മാ​ത്ര​മേ ജ​ല​നി​ര​പ്പി​ന്‍റെ ഉ​യ​ർ​ച്ച പ്ര​ക​ട​മാ​കു​ന്നു​ള്ളൂ. മ​ണി​മ​ല മാ​ത്ര​മേ ഇ​പ്പോ​ഴും ഇ​രു​ക​ര മു​ട്ടി ഒ​ഴു​കു​ന്നു​ള്ളൂ. പ​ന്പ​യു​ടെ തീ​ര​ങ്ങ​ളി​ലെ മ​ണ്‍​പു​റ്റു​ക​ൾ മൂ​ടി​ത്തു​ട​ങ്ങി. മ​ഴ തു​ട​ർ​ന്നാ​ൽ ജ​ല​നി​ര​പ്പ് വ​ള​രെ വേ​ഗം ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

തു​ട​ർ​ന്നാ​ണ് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.കാ​രി​ക്ക​യം പ​വ​ർ ഹൗ​സി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ഉ​യ​ർ​ത്തി​യ​തി​നാ​ൽ മ​ണി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഡാം ​ഷ​ട്ട​ർ 10 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി. സെ​ക്ക​ൻ​ഡി​ൽ 6.6 എം​ക്യൂ​ബ് ജ​ല​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​തു​മൂ​ലം ക​ക്കാ​ട്ടാ​റി​ൽ വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ന​ദി​യു​ടെ ഇ​രു​ക​ര​യി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. പ​ന്പാ​ന​ദി​യി​ലും ഇ​തു മൂ​ലം പ​ര​മാ​വ​ധി 10 സെ​ന്‍റി​മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട് . പ​ന്പാ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ ഭ​ക്ത​ർ പ​ന്പ​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ബാ​രി​ക്കേ​ഡു​ക​ൾ കെ​ട്ടി നി​യ​ന്ത്രി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ദേ​വ​സ്വം വ​കു​പ്പി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ രാ​ത്രി സ​മ​യ​ത്ത് മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ക. റോ​ഡു​ക​ൾ​ക്ക് കു​റു​കെ ഉ​ള്ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്ന​തി​നാ​ൽ ഇ​ത്ത​രം ചാ​ലു​ക​ളു​ടെ അ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​രു​ത്. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തോ​ടു​ക​ളും പു​ഴ​യും മു​റി​ച്ചു ക​ട​ക്ക​രു​ത്. പു​ഴ​ക​ളി​ലും, ചാ​ലു​ക​ളി​ലും, വെ​ള്ള​ക്കെ​ട്ടി​ലും മ​ഴ​യ​ത്ത് ഇ​റ​ങ്ങ​രു​ത്. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ ഇ​റ​ങ്ങു​ന്നി​ല്ല എ​ന്ന് മു​തി​ർ​ന്ന​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തും, തു​ണി ന​ന​യ്ക്കു​ന്ന​തും, ക​ളി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.