ഒ​രു​വ​ർ​ഷം കൂ​ട്ടി​യി​ട്ടു,പ​ന്പ​യി​ലെ മ​ണ​ൽ വീ​ണ്ടും ന​ദി​യെ​ടു​ത്തു
Friday, July 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ശ​ബ​രി​മ​ല പ​ന്പ​യി​ൽ വ​ന്ന​ടി​ഞ്ഞ മ​ണ​ൽ​ശേ​ഖ​രം തി​രി​കെ ന​ദി​യി​ലേ​ക്ക്. പ​ന്പാ മ​ണ​ൽ​പ്പു​റ​ത്ത് സം​ഭ​രി​ച്ച പ്ര​ള​യ മ​ണ​ലി​ൽ ഏ​റെ​യും ഇ​ന്ന​ല​ത്തെ മ​ഴ​യി​ൽ ന​ദി​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി.

ത്രി​വേ​ണി ഭാ​ഗ​ത്ത് ശേ​ഖ​രി​ച്ച മ​ണ​ലി​ന്‍റെ തി​ട്ട ഇ​ടി​ഞ്ഞാ​ണ് ന​ദി​യി​ലേ​ക്ക് ഒ​ഴു​കി​യ​ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച മ​ണ​ലാ​ണി​ത്. മ​ഴ ശ​ക്തി​പ്പെ​ട്ടാ​ൽ മ​ണ​ൽ ശേ​ഖ​രം പൂ​ർ​ണ​മാ​യി ന​ദി​യെ​ടു​ക്കും.

ദേ​വ​സ്വം ബോ​ർ​ഡി​ന് പ​ന്പ​യി​ലെ 20,000 ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ചു​കൊ​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പെ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​നാ​യി​ല്ല. വ​നം​വ​കു​പ്പാ​ണ് മ​ണ​ൽ വി​ട്ടു​കൊ​ടു​ക്കേ​ണ്ട​ത്. മ​ണ​ൽ വി​ട്ടു​കൊ​ടു​ത്തു​കൊ​ണ്ടു​ള​ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാണ് വകുപ്പിന്‍റെ വിശദീകരണം.

മ​ണ​ൽ ല​ഭി​ക്കാ​ത്ത​ത് അ​ടു​ത്ത ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള​ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ശ​ബ​രി​മ​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്. വ​നം​വ​കു​പ്പി​ൽ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഉ​ത്ത​ര​വ് വാ​ങ്ങാ​ൻ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കാ​ൻ നാ​ലു​മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കു​ന്പോ​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും മ​ണ​ലി​ന്‍റെ പേ​രി​ൽ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.ഒ​രാ​ഴ്ച മു​ന്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് പ​ങ്കെ​ടു​ത്ത ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ ഹൈ​പ​വ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലും വ​നം മ​ന്ത്രി​യും ദേ​വ​സ്വം മ​ന്ത്രി​യും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലും മ​ണ​ൽ സം​ഭ​ര​ണ​പ്ര​ശ്നം ദേ​വ​സ്വം അ​ധി​കൃ​ത​ർ ഉ​ന്ന​യി​ച്ചി​രു​ന്നു.

പ​ന്പ​യി​ൽ നി​ന്ന് മ​ണ​ൽ ശേ​ഖ​രി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് വ​നം മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ഉ​ത്ത​ര​വി​റ​ങ്ങി​യി​ല്ല.

മ​ണ​ൽ സ​ർ​ക്കാ​ർ ത​ന്നെ ഏ​റ്റെ​ടു​ത്തു ദേ​വ​സ്വം ബോ​ർ​ഡി​നു കൈ​മാ​റു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്.