തി​രു​വോ​ണം ബ​ന്പ​ർ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം 22ന്
Friday, July 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട:തി​രു​വോ​ണം ബ​ന്പ​ർ ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം 22ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് നി​ർ​വ​ഹി​ക്കും. ഒ​ന്നാം സ​മ്മാ​ന​മാ​യി 12 കോ​ടി രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 50 ല​ക്ഷം രൂ​പ 10 പേ​ർ​ക്കും മൂ​ന്നാം സ​മ്മാ​ന​മാ​യി 10 ല​ക്ഷം രൂ​പ 20 പേ​ർ​ക്കും മ​റ്റ് നി​ര​വ​ധി ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്ന തി​രു​വോ​ണം ബ​ന്പ​ർ ഭാ​ഗ്യ​ക്കു​റി​യു​ടെ വി​ല 300 രൂ​പ​യാ​ണ്. ന​റു​ക്കെ​ടു​പ്പ് സെ​പ്തം​ബ​ർ 19ന്.

ഐ​ടി​ഐ സീ​റ്റൊ​ഴി​വ്

മെ​ഴു​വേ​ലി: ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ ഐ​ടി​ഐ​യി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ, ഫാ​ഷ​ൻ ഡി​സൈ​ൻ ടെ​ക്നോ​ള​ജി എ​ന്നീ ട്രേ​ഡു​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ 22ന് ​രാ​വി​ലെ 10ന് ​ര​ക്ഷാ​ക​ർ​ത്താ​വി​നൊ​പ്പം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0468 2259952.