ചെ​ളി നി​റ​ഞ്ഞ് പ​ന്പാ​ന​ദി, ജ​ല​നി​ര​പ്പ് വേ​ഗ​ത്തി​ൽ ഉ​യ​രു​ന്നു
Friday, July 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട: 2018ലെ ​പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്പാ​ന​ദി​യി​ൽ വ​ന്ന​ടി​ഞ്ഞ ചെ​ളി​യും മ​ണ​ലും കാ​ര​ണം ആ​ഴം കു​റ​ഞ്ഞ​തോ​ടെ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ജ​ല​നി​ര​പ്പ് വ​ള​രെ വേ​ഗം ഉ​യ​രു​ന്നു. ശ​ബ​രി​മ​ല പ​ന്പ​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ന​ദി ക​ര​ക​വി​ഞ്ഞ്് വെ​ള്ളം ന​ട​പ്പ​ന്ത​ൽ​വ​രെ​യെ​ത്തി. ത്രി​വേ​ണി ഭാ​ഗ​ത്ത് ന​ദി​യി​ൽ മ​ണ​ൽ​ശേ​ഖ​ര​മു​ണ്ട്.
മ​ഹാ​പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ ചെ​ളി​യും ന​ദി​യു​ടെ ആ​ഴം കു​റ​ച്ചു. ചെ​ളി അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന പെ​രു​ന്തേ​ന​രു​വി ത​ട​യ​ണ​യും ക​വി​ഞ്ഞ് വെ​ള്ളം ഒ​ഴു​കി​ത്തു​ട​ങ്ങി. കു​രു​ന്പ​ൻ​മൂ​ഴി കോ​സ് വേ​യി​ലും അ​ഴു​ത മൂ​ഴി​ക്ക​ൽ ച​പ്പാ​ത്തി​ലും വെ​ള്ളം ക​യ​റി. പ​ന്പാ​ന​ദി​യു​ടെ താ​ഴേ​ക്കു​ള്ള ഭാ​ഗ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് വേ​ഗ​ത്തി​ൽ ഉ​യ​രു​ന്നു​ണ്ട്.