പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജ്ജി​ത​മാ​ക്കും
Friday, July 19, 2019 10:21 PM IST
തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​നു കീ​ഴി​ലു​ള​ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക​ർ​ച്ച വ്യാ​ധി നി​യ​ന്ത്ര​ണ​വും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ഊ​ർ​ജ്ജി​ത​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു. ബ്ലോ​ക്കി​നു കീ​ഴി​ൽ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നി​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധ​വും ബോ​ധ​വ​ത്ക​ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കും.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശ​മാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​റ​വി​ട ന​ശീ​ക​ര​ണം, ജ​ല സ്രോ​ത​സു​ക​ളു​ടെ ശു​ദ്ധീ​ക​ര​ണം, ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ തു​ട​രാ​നും തീ​രു​മാ​ന​മാ​യി.
എ​ലി​പ്പ​നി​ക്കെ​തി​രെ പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്യും. ആ​യൂ​ർ​വേ​ദ, ഹോ​മി​യോ വ​കു​പ്പു​ക​ൾ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. പ്രാ​ദേ​ശി​ക​മാ​യി അ​ത്യാ​വ​ശ്യം വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് വാ​ർ​ഡ് ഹെ​ൽ​ത്ത് സാ​നി​റ്റേ​ഷ​ൻ ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ ക​മ്മി​റ്റി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.
കു​ടി​വെ​ള​ള ശു​ചി​ത്വം, ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ ശു​ചി​ത്വം മു​ത​ലാ​യ​വ പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​ന​മാ​യി. പ​ഞ്ചാ​യ​ത്തു ത​ല​ങ്ങ​ളി​ൽ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ചാ​ത്ത​ങ്ക​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. സു​നി​താ​കു​മാ​രി ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ.​എം.​സാ​ബു​ക്കു​ട്ടി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ സൂ​സ​മ്മ പൗ​ലോ​സ്, നി​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത പ്ര​സാ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷ​മീ​ന എ​ച്ച്, നെ​ടു​മ്പ്രം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ജി. ന​ന്ദ​കു​മാ​ർ, ജി​ഇ​ഒ അ​മ്പി​ളി എ​സ്.​നാ​യ​ർ, പി​ആ​ർ​ഒ സു​ധീ​ഷ് ജി.​പി​ള​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.