ഇ​ര​വി​പേ​രൂ​രി​ല്‍ ഓ​ണം​ പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണം
Friday, July 19, 2019 10:21 PM IST
‌ഇ​ര​വി​പേ​രൂ​ർ: ഓ​ണ​ത്തി​നു​ള്ള പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി നി​ര്‍​വ​ഹ​ണം പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. വ​ള്ളം​കു​ളം, ഓ​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കു​ടും​ബ​ശ്രീ ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചും മ​ഴ​പ്പ​ന്ത​ല്‍ സ്ഥാ​പി​ച്ചും ഒ​റ്റ​ത്ത​വ​ണ 40000 ഓ​ളം പ​ച്ച​ക്ക​റി തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാ​വു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും ഒ​പ്പം ഇ​വി​ടെ വി​ത​ര​ണം ചെ​യ്യു​ന്ന പ​ച്ച​ക്ക​റി തൈ​ക​ള്‍​ക്ക് 100 ശ​ത​മാ​നം സ​ബ്സി​ഡി ന​ല്‍​കു​ന്ന​തി​നു​മു​ള്ള അ​ട​ങ്ക​ല്‍ തു​ക 325000 രൂ​പ വ​ക​കൊ​ള്ളി​ച്ചാ​ണ് പ​ദ്ധ​തി രൂ​പീ​ക​രി​ച്ച​ത്.
ഓ​ത​റ പ​ള്ളി​യോ​ട ക​ട​വി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സ​റി പ്ര​ള​യ​ത്തി​ല്‍ ന​ശി​ച്ചി​രു​ന്നു. വ​ള്ളം​കു​ളം തി​രു​വാ​ന​പു​ര​ത്ത് സ്ഥാ​പി​ച്ച ന​ഴ്സ​റി​യാ​ണ് ഇ​പ്പോ​ള്‍ തൈ ​വി​ത​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. ചീ​ര, വ​ഴു​ത​ന, വെ​ണ്ട, പ​ച്ച​മു​ള​ക്, പാ​വ​ല്‍ എ​ന്നീ ഇ​ന​ത്തി​ല്‍ പെ​ടു​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ തൈ​ക​ളാ​ണ് വി​ത​ര​ണ സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന തൈ​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് ആ​ദ്യ ദി​വ​സം ത​ന്നെ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഒ​രാ​ള്‍​ക്ക് പ​ര​മാ​വ​ധി 30 എ​ന്ന ക​ണ​ക്കി​ലാ​ണ് വി​ത​ര​ണം, സ്കൂ​ളു​ക​ള്‍​ക്കും ക്ല​ബു​ക​ള്‍​ക്കും ആ​വ​ശ്യാ​നു​സ​ര​ണം തൈ​ക​ൾ ല​ഭി​ക്കും.
എ​ല്ലാ​വ​രും കൃ​ഷി​യി​ലേ​ക്കെ​ന്ന ല​ക്ഷ്യം​വ​ച്ച് ജൈ​വ അ​ടു​ക്ക​ള​ത്തോ​ട്ടം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലേ​ക്കാ​ണ് ന​ഴ്സ​റി​യി​ലൂ​ടെ​യു​ള്ള പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഈ ​കൃ​ഷി​യെ ജൈ​വ മാ​ലി​ന്യ സം​സ്ക്ക​ര​ണ​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യാ​ദേ​വി അ​ഭ്യ​ര്‍​ഥി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വ്, മെം​ബ​ര്‍​മാ​രാ​യ പ്ര​സ​ന്ന​കു​മാ​ര്‍, വി.​കെ ഓ​മ​ന​ക്കു​ട്ട​ന്‍, ബി​ന്ദു കെ. ​നാ​യ​ര്‍, വി.​ടി. ശോ​ശാ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. സു​ജാ​കു​മാ​രി, കൃ​ഷി ഓ​ഫീ​സ​ര്‍ സു​നി​ല്‍ വ​ർ​ഗീ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് അ​നി​ല്‍​കു​മാ​ര്‍, സ​ലീം ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.