അ​യി​രൂ​ർ പാ​ട​ശേ​ഖ​രം റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ചു
Friday, July 19, 2019 10:21 PM IST
ചെ​റു​കോ​ൽ​പ്പു​ഴ: നൂ​റു​മേ​നി വി​ള​വി​നും സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​വും പ​ക​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ റോ​ഡ് ന​വീ​ക​ര​ണം മാ​തൃ​ക​യാ​കു​ന്നു. അ​യി​രൂ​ർ ഗ്രാ​മ​ത്തി​ലെ നൂ​റേ​ക്ക​റി​ല​ധി​കം വ​രു​ന്ന നെ​ൽ​പാ​ട​ങ്ങ​ളു​ടെ ന​ടു​വി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന റോ​ഡി​നി​രു​വ​ശ​വും പു​തി​യ ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ചും സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​യു​മാ​ണ് വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.
മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​ക്കെ​ട്ടും മൂ​ലം കൃ​ഷി ന​ട​ത്താ​ൻ ക​ഴി​യാ​തെ ത​രി​ശാ​യി കി​ട​ന്ന സ്ഥ​ല​ത്തും കൃ​ഷി​യി​റ​ക്കു​ന്ന​തി​നും യാ​ത്രാ ദു​രി​ത​ത്തി​നും ഇ​നി​മു​ത​ൽ പ​രി​ഹാ​ര​മാ​കും.ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 39 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്.
ഒ​ന്നാം ഘ​ട്ട​മാ​യി 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ക​ലു​ങ്കു​ക​ൾ നി​ർ​മി​ക്കു​ക​യും ര​ണ്ടാം ഘ​ട്ട​മാ​യി 24 ല​ക്ഷ​ത്തി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണ​വു​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ഡി​ന് സ​മീ​പ​മു​ള്ള 50 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പി​ഐ​പി വ​ക നീ​ർ​പ്പാ​ല​ത്തി​ലെ വാ​ഹ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും അ​തു​വ​ഴി പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും ഇ​തി വ​ഴി​യൊ​രു​ക്കും.
കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ നീ​ർ​പ്പാ​ല​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും ചോ​ർ​ന്നൊ​ലി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.റോ​ഡി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം പാ​ട​ത്തേ​ക്ക് ട്രാ​ക്ട​റും മെ​തി​യ​ന്ത്ര​ങ്ങ​ളു​മൊ​ക്കെ ഇ​റ​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​ർ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചി​രു​ന്നു. ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ചാ​ണ് ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ച​ത്. കാ​ല​വ​ർ​ഷ​ത്തി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ അ​ധി​ക​ജ​ലം ഒ​ഴു​കി​പോ​കു​ന്ന​തി​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കും.
വ​ലി​യ​തോ​ടി​നും ര​ണ്ട് ചാ​ലു​ക​ൾ​ക്കും കു​റു​കെ​യാ​ണ് ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ച​ത്. റോ​ഡി​ൽ വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യാ​ൻ ഇ​തു​മൂ​ലം ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സം​ര​ക്ഷ​ണ​ഭി​ത്തി കൂ​ടി നി​ർ​മി​ച്ച​തോ​ടെ സു​ര​ക്ഷി​ത്വം ഉ​റ​പ്പാ​ക്കാ​നും സാ​ധി​ച്ചു. ക​ലു​ങ്കു​ക​ളു​ടെ അ​ഭാ​വം വ​ൻ മ​ട​വീ​ഴ്ച​യ്ക്കും കൃ​ഷി നാ​ശ​ത്തി​നും കാ​ര​ണ​വു​മാ​യി​രു​ന്നു.അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​തി​മൂ​ന്നാം വാ​ർ​ഡി​ലു​ൾ​പ്പെ​ടു​ന്ന റോ​ഡ് തീ​യാ​ടി​ക്ക​ൽ ചെ​റു​കോ​ൽ​പു​ഴ റോ​ഡി​ൽ കാ​ഞ്ഞീ​റ്റു​ക​ര പ്ര​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന​ടു​ത്താ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം നാ​രാ​യ​ണ​മം​ഗ​ലം ക്ഷേ​ത്രം എ​ന്നി​വ​യും ഇ​തി​ന്‍റെ സ​മീ​പ​ത്താ​ണു​ള്ള​ത്.
തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണി​ത്. സം​ര​ക്ഷ​ണ​ഭി​ത്തി കൂ​ടി വ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ഇ​നി മു​ത​ൽ സു​ഗ​മ​മാ​കും.ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം പ്രീ​താ ബി. ​നാ​യ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​റ്റി. തോ​മ​സ്കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​മ്മ തോ​മ​സ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ബാ​ബു, ലാ​ലു ജോ​ൺ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി. ​സ​ൻ​ജ​യ​കു​മാ​ർ, തോ​മ​സ് ദാ​നി​യേ​ൽ, ഈ​പ്പ​ൻ വാ​ര്യ​ത്ത്, ര​വീ​ന്ദ്ര​നാ​ഥ്, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ്, പു​ഷ്പ, സു​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.