സ​മ്മ​ർ ഇ​ന്‍റേ​ണ്‍​ഷി​പ്പ്
Friday, July 19, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും നെ​ഹ്രു യു​വ​കേ​ന്ദ്ര​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ജി​ല്ല​യി​ലെ യു​വ​തീ, യു​വാ​ക്ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, യൂ​ത്ത് ക്ല​ബു​ക​ൾ, മ​ഹി​ളാ​സ​മാ​ജം തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.
ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 50 മ​ണി​ക്കൂ​ർ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും കൂ​ടാ​തെ ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് 30000, 20000, 10000 വീ​തം കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കും.
സം​സ്ഥാ​ന ത​ല​ത്തി​ൽ അ​വാ​ർ​ഡ് തു​ക 50000, 30000, 20000 എ​ന്ന നി​ര​ക്കി​ലും ദേ​ശീ​യ​ത​ല​ത്തി​ൽ 200000, 100000, 50000 രൂ​പ എ​ന്ന നി​ര​ക്കി​ലും ല​ഭി​ക്കും.
ജി​ല്ലാ​ത​ല​ത്തി​ൽ അ​വാ​ർ​ഡ് നി​ർ​ണ​യി​ക്കു​ന്ന​ത് ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യാ​ണ്.
കൂ​ടു​ത​ൽ വി​വ​ര​വും അ​പേ​ക്ഷാ​ഫോ​റ​വും ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന നെ​ഹ്റു യു​വ​കേ​ന്ദ്ര ഓ​ഫീ​സി​ൽ ല​ഭി​ക്കും.
ഫോ​ണ്‍: 0468 2223640.