നി​ക്ഷേ​പ​ത്തി​ന് ആ​നു​പാ​തി​ക​മാ​യ വാ​യ്പ ല​ഭ്യ​മാ​ക്ക​ണം: ഡി​സി​സി
Saturday, July 20, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണ​വും ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ഉ​ദാ​ര​വ​ൽ​ക​ര​ണ ന​യ​വു​മാ​ണ് ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന​യെ​ സു​ര​ക്ഷി​ത​മാ​ക്കി​യ​തെ​ന്ന് രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്രാ​മ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്കും ചെ​റു​കി​ട സം​ര​ംഭ​ക​ർ​ക്കും വാ​യ്പ​ക​ൾ പ​ലി​ശ കു​റ​ച്ച് ന​ൽ​ക​ണ​മെ​ന്ന നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണ​ത്തി​ന്‍റെ മ​ഹ​ത്താ​യ നേ​ട്ട​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ വി. ​വി​ജ​യ​കു​മാ​ര​ൻ പ​റ​ഞ്ഞു. നി​ക്ഷേ​പ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​ദ്യാ​ഭ്യാ​സ, കാ​ർ​ഷി​ക, വ്യാ​വ​സാ​യി​ക​വാ​യ്പ​ക​ൾ ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്കും വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കും ബാ​ങ്കു​ക​ൾ നി​ല​വി​ൽ ന​ൽ​കാ​ത്ത​തി​ൽ ഡി​സി​സി പ്ര​തി​ഷേ​ധി​ച്ചു.

മു​ൻ​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ​ത്ത​രം വാ​യ്പ​ക​ൾ സം​രം​ഭ​ക​ർ​ക്കും, ക​ർ​ഷ​ക​ർ​ക്കും, വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​പി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, സ​തീ​ഷ് കൊ​ച്ചു പ​റ​ന്പി​ൽ, എ. ​ഷം​സു​ദ്ദീ​ൻ, എം.​എ​സ്. പ്ര​കാ​ശ്, ഷാം ​കു​രു​വി​ള, കെ.​കെ. റോ​യി​സ​ണ്‍, എ.​സു​രേ​ഷ് കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, റി​ങ്കു ചെ​റി​യാ​ൻ, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, സ​ജി കൊ​ട്ട​യ്ക്കാ​ട്, എ​ലി​സ​ബേ​ത്ത് അ​ബു, എ​സ്. ബി​നു, എ​ൻ.​സി മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.