ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് പ​ണം അ​നു​വ​ദി​ക്കും; അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ പേ​ര്‍​ക്കും ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കും: മ​ന്ത്രി
Saturday, July 20, 2019 10:34 PM IST
തി​രു​വ​ല്ല: പ്ര​ള​യ​ത്തി​നി​ര​യാ​യ അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ പേ​ര്‍​ക്കും അ​ര്‍​ഹ​മാ​യ എ​ല്ലാ ആ​നു​കൂ​ല്യ​വും ല​ഭി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ പ്ര​ള​യാ​ന​ന്ത​ര ദു​രി​താ​ശ്വാ​സ, പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ക​ത്തീ​ഡ്ര​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പൊ​തു​ജ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന​ര്‍​ഹ​ര്‍​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തി​രി​ക്കാ​നാ​ണ് കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും. പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു ല​ഭി​ച്ച ധ​ന​സ​ഹാ​യം സു​താ​ര്യ​മാ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.

ജി​ല്ല​യി​ല്‍ വീ​ടു​ക​ളു​ടെ പു​ന​ര്‍ നി​ര്‍​മാ​ണ​ത്തി​നു മാ​ത്രം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു ന​ല്‍​കി​യ​ത് 63.25 കോ​ടി രൂ​പ​യാ​ണ്. മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ച്ച് ഓ​ഗ​സ്റ്റ് മാ​സം ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കും. കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നാ​യി ജ​ന​ങ്ങ​ള്‍ കൈ ​അ​യ​ച്ചു സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി.

കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മു​ള്ള മ​ല​യാ​ളി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി. എ​ന്നാ​ല്‍, പ്ര​തീ​ക്ഷി​ച്ച ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും വേ​ണ്ട​ത്ര ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ല. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ മി​ക​ച്ച നി​ല​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം പു​ന​ര്‍​നി​ര്‍​മി​ച്ചു ക​ഴി​ഞ്ഞു. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന സം​സ്ഥാ​ന​ത്തെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് സ​ര്‍​ക്കാ​ര്‍ പ​ണം അ​നു​വ​ദി​ക്കും. പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണം സം​സ്ഥാ​ന​ത്ത് അ​തി​വേ​ഗ​ത്തി​ലാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.

പ്ര​ള​യ​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ ജി​ല്ല​ക​ളി​ല്‍ ഒ​ന്നാ​ണ് പ​ത്ത​നം​തി​ട്ട. ജി​ല്ല​യി​ല്‍ പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് സ​മ​ഗ്ര പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചു മി​ക​ച്ച നി​ല​യി​ല്‍ ന​ട​പ്പാ​ക്കി വ​രു​ക​യാ​ണ്. പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച് ആ​ശ​യ​വ്യ​ക്ത​ത ന​ല്‍​കു​ന്ന​തി​നാ​ണ് പൊ​തു​ജ​ന​സം​ഗ​മം സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും സം​ഘ​ടി​പ്പി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​ന് ഭൂ​മി ന​ല്‍​കി​യ​വ​രെ​യും ഭ​വ​നം സ്പോ​ണ്‍​സ​ര്‍ ചെ​യ്ത​വ​രെ​യും മ​ന്ത്രി കെ. ​രാ​ജു​വും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ മ​ന്ത്രി കെ. ​രാ​ജു​വും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്ന് കൈ​മാ​റി. പോ​ളി​ക്യാ​ബ് ഇ​ന്ത്യ ലി​മി​റ്റ​ഡ് ന​ല്‍​കി​യ ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് ക​മ്പ​നി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ലി​ക്‌​സ​ണ്‍ ജോ​സ​ഫി​ല്‍ നി​ന്നും മ​ന്ത്രി കെ.​രാ​ജു ഏ​റ്റു​വാ​ങ്ങി.

പ്ര​ള​യ​ത്തി​ല്‍ വീ​ട് ത​ക​ര്‍​ന്ന 2000 പേ​ര്‍​ക്ക് 7000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ല്‍ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ സ​ഹാ​യം ല​ഭി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. സിം​ഗ​പ്പൂ​രി​ല്‍ ന​ട​ന്ന മാ​സ്റ്റേ​ഴ്സ് മീ​റ്റി​ല്‍ ഷോ​ട്ട് പു​ട്ട്, ഡി​സ്‌​ക്ക​സ് ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി കെ. ​പി. ലാ​ലി​യെ മ​ന്ത്രി ആ​ദ​രി​ച്ചു. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന​വ​യെ​ല്ലാം ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ, വീ​ണാ ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. പ്ര​ള​യാ​ന​ന്ത​ര സ​ഹാ​യ​ത്തി​ന് മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യം ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ല്‍​കു​മെ​ന്ന് പ്ര​ള​യ ദു​രി​താ​ശ്വാ​സ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സം​ക്ഷി​പ്ത റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു.

തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, എം.​ബി. സ​ത്യ​ന്‍, ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, മ​നു​ബാ​യ് മോ​ഹ​ന്‍, രേ​ഖാ അ​നി​ല്‍, ബീ​നാ പ്ര​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​രാ​ജ് ജേ​ക്ക​ബ്, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ല​ക്സ് പി. ​തോ​മ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രാ​യ ആ​ര്‍. ബീ​നാ റാ​ണി, എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ പി.​ടി. ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.