പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത്
Saturday, July 20, 2019 10:34 PM IST
കോ​ഴ​ഞ്ചേ​രി: താ​ലൂ​ക്കു​ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് 23ന് ​രാ​വി​ലെ 9.30 മു​ത​ല്‍ പ​ത്ത​നം​തി​ട്ട ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കും. അ​ദാ​ല​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നേ​രി​ട്ട് അ​പേ​ക്ഷ ന​ല്‍​കാം. സി​എം​ഡി​ആ​ര്‍​എ​ഫ്, റീ​സ​ർ​വേ അ​പാ​ക​ത, റേ​ഷ​ന്‍ കാ​ര്‍​ഡ്, സ്റ്റാ​റ്റ്യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം എ​ന്നി​വ​യൊ​ഴി​ച്ചു​ള്ള പ​രാ​തി​ക​ള്‍ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ന്‍റെ പ​രി​ധി​യി​ലു​ള്ള എ​ല്ലാ താ​ലൂ​ക്കു​ത​ല ഓ​ഫീ​സ് മേ​ധാ​വി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രും അ​ദാ​ല​ത്തി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ത​ഹ​സീ​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.