ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള സാ​മൂ​ഹ്യ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​നം
Saturday, July 20, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​വും വി​കേ​ന്ദ്രീ​കൃ​താ​സൂ​ത്ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹ്യ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​നം ജി​ല്ല​യി​ലെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കു​വേ​ണ്ടി 22 മു​ത​ല്‍ ഓ​ഗ​സ്റ്റ് ആ​റ് വ​രെ മ​ല​യാ​ല​പ്പു​ഴ കു​ടും​ബ​ശ്രീ അ​മി​നി​റ്റി സെ​ന്‍റ​റി​ല്‍ ന​ട​ത്തും. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്കാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്കും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

22നും 23​നും റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യും അ​തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​യും ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കും 24നും 25​നും കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യും അ​തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍ എ​ന്നീ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​യും അ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കും.

26നും 27​നും മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും അ​തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, തി​രു​വ​ല്ല ന​ഗ​ര​സ​ഭ, പ​ന്ത​ളം ന​ഗ​ര​സ​ഭ, കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും 29നും 30​നും ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യും അ​തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ഏ​റ​ത്ത്, തു​മ്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും അം​ഗ​ങ്ങ​ള്‍​ക്കും ഓ​ഗ​സ്റ്റ് ഒ​ന്നി​നും ര​ണ്ടി​നും കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യും അ​തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ള്ളി​ക്ക​ല്‍, ഏ​നാ​ദി​മം​ഗ​ലം, ക​ട​മ്പ​നാ​ട് എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അം​ഗ​ങ്ങ​ള്‍​ക്കും ഓ​ഗ​സ്റ്റ് മൂ​ന്നി​നും അ​ഞ്ചി​നും പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും അ​തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ന്ത​ളം ബ്ലോ​ക്കി​ലെ തു​മ്പ​മ​ണ്‍ ഒ​ഴി​കെ​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കും.