ജാ​ഗ്ര​ത: മ​ണി​യാ​ര്‍ ബാ​രേ​ജി​ലെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും
Saturday, July 20, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷം ക​ന​ത്ത​തി​നാ​ലും കാ​രി​ക്ക​യം ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ലെ വൈ​ദ്യു​തോ​ത്പാ​ദ​നം കൂ​ട്ടി​യി​ട്ടു​ള്ള​തി​നാ​ലും മ​ണി​യാ​ര്‍ റി​സ​ര്‍​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ​മ്പ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ മ​ണി​യാ​ര്‍ ബാ​രേ​ജി​ലെ സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ ചെ​റി​യ തോ​തി​ല്‍ തു​റ​ന്ന് അ​ധി​ക​ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് തു​റ​ന്നു​വി​ടും. ഇ​തു​മൂ​ലം പ​മ്പ, ക​ക്കാ​ട് ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ന​ദീ​തീ​ര വാ​സി​ക​ള്‍ ജാ​ഗ്ര​ത​പാ​ലി​ച്ച് ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.