മ​ഴ ശക്തമാ‍യി തു​ട​രു​ന്നു ; ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ‌
Sunday, July 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: തു​ട​ർ​ച്ച​യാ​യ നാ​ലാം​ദി​വ​സ​വും മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു. പ​ക​ൽ മ​ഴ​യ്ക്കു നേ​രി​യ ശ​മ​ന​മു​ണ്ടാ​കു​ക​യും ശ​ക്തി കു​റ​യു​ക​യും ചെ​യ്ത​തോ​ടെ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​ർ​ന്നി​ട്ടി​ല്ല.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി.

വെ​ള്ള​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യാ​ണ്.മ​ഴ​യി​ൽ അ​ടൂ​ർ താ​ലൂ​ക്കി​ലെ ക​ട​ന്പ​നാ​ട് വി​ല്ലേ​ജി​ൽ മൂ​ന്നു വീ​ടു​ക​ൾ​ക്കും പ​ള്ളി​ക്ക​ൽ വി​ല്ലേ​ജി​ലെ ഒ​രു വീ​ടി​നും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ൽ മ​തി​ൽ ത​ക​ർ​ന്ന് ര​ണ്ടു വീ​ടു​ക​ൾ​ക്കും റാ​ന്നി പെ​രു​നാ​ട് വി​ല്ലേ​ജി​ൽ ഒ​രു വീ​ടി​നും ഭാ​ഗി​ക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി.

പ്ര​ള​യ ഭീ​തി​യേ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ര​ണ്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു.

തി​രു​വ​ല്ല താ​ലൂ​ക്കി​ലെ തി​രു​മൂ​ല​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലും, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് എ​ൽ​പി സ്കൂ​ളി​ലു​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്. ര​ണ്ടു ക്യാ​ന്പു​ക​ളി​ലാ​യി 67 പേ​ർ അ​ട​ങ്ങു​ന്ന 18 കു​ടും​ബ​ങ്ങ​ളെ​യാ​ണ് സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

തി​രു​വ​ല്ല കു​റ്റ​പ്പു​ഴ വി​ല്ലേ​ജി​ലെ തി​രു​മൂ​ല​പു​രം ഞ​വ​നാ​ക്കു​ഴി കോ​ള​നി​യി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് കോ​ള​നി നി​വാ​സി​ക​ളെ തി​രു​മൂ​ല​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ ക്യാ​ന്പി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ സ്ഥി​തി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നേ​രി​ട്ടു വി​ല​യി​രു​ത്തി.

തി​രു​വ​ല്ല തി​രു​മൂ​ല​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​ണ് ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ച​ത്.

തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി​ജു ല​ങ്കാ​ഗി​രി, റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌

‌മ​ഞ്ഞ അ​ല​ർ​ട്ട് 23 വ​രെ ‌

‌തീ​വ്ര​ത നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞെ​ങ്കി​ലും ജി​ല​യി​ൽ മ​ഴ തു​ട​രു​ന്നു.
മ​ഞ്ഞ അ​ല​ർ​ട്ട് 23 വ​രെ തു​ട​രും.പ​ന്പ ന​ദി​യി​ലും ക​ക്കാ​ട്ട് ആ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​രു​ക​ര​യി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തോ​ടു​ക​ളും പു​ഴ​യും മു​റി​ച്ചു ക​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. കു​ട്ടി​ക​ളെ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​രു​ത്.നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂ​മി​ലും താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ലും അ​ധി​ക​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ ക​ള​ക്ട​ർ നി​യോ​ഗി​ച്ചു. എ​ല്ലാ ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.‌‌