സ്കൂ​ളു​ക​ൾ​ക്ക് വ്യാ​ജ 'അ​വ​ധി' ന​ൽ​കി സാ​മൂ​ഹി​ക മാ​ധ്യ​മ കൂ​ട്ടാ​യ്മ​ക​ൾ ‌‌
Sunday, July 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ സ്കൂ​ളു​ക​ൾ​ക്ക് ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു​വെ​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത് വ​ർ​ധി​ച്ചു.
ക​ഴി​ഞ്ഞ​വ​ർ​ഷം ന​ൽ​കി​യ അ​വ​ധി അ​റി​യി​പ്പു​ക​ള​ട​ക്കം ഫോ​ർ​വേ​ഡ് ചെ​യ്യു​ക​യാ​ണ് പ​ല​രും. ഒ​ന്നി​ലേ​റെ ജി​ല്ല​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള വ്യാ​ജ അ​റി​യി​പ്പു​ക​ൾ ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് പ്ര​വ​ഹി​ക്കു​ക​യാ​ണ്.
ഇ​തേ​ത്തു​ട​ർ​ന്ന് യാ​ഥാ​ർ​ഥ്യം അ​റി​യു​ന്ന​തി​ലേ​ക്ക് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മൊ​ക്കെ അ​ധി​കൃ​ത​രെ​യും മാ​ധ്യ​മ ഓ​ഫീ​സു​ക​ളെ​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ക​ള​ക്ട​ർ​മാ​രു​ടെ പേ​രി​ലി​റ​ങ്ങു​ന്ന ഇ​ത്ത​രം വ്യാ​ജ അ​റി​യി​പ്പു​ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ‌