പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി
Tuesday, August 13, 2019 10:52 PM IST
തി​രു​വ​ല്ല : മ​ഴ​യ്ക്കു നേ​രി​യ ശ​മ​നം വ​ന്ന​തോ​ടെ അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ൽ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ഇ​ര​വി​പേ​രൂ​ർ നെ​ല്ലൂ​ർ സ്ഥാ​നം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്യാ​മ്പ് ചൊ​വ്വാ​ഴ്ച രാ​വി​ലെ പി​രി​ച്ചു​വി​ട്ടു.
70 ക്യാ​മ്പു​ക​ളി​ലാ​യി 1811 കു​ടും​ബ​ങ്ങ​ളി​ലെ 6272 പേ​ർ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ര​ണ്ട് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 23 വീ​ടു​ക​ൾ ഭാ​ഗി​ക​മായും ​ന​ശി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ന്നി​രു​ന്ന നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, ചാ​ത്ത​ങ്ക​രി, മേ​പ്രാ​ൽ, അ​മി​ച്ച​ക​രി, ആ​ലം​തു​രു​ത്തി, തി​രു​മൂ​ല​പു​രം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം ഒ​ഴി​ഞ്ഞു തു​ട​ങ്ങി. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. താ​ലൂ​ക്കി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ വൈ​ദ്യു​തി​ബ​ന്ധം ഇ​ന്ന​ലെ​യും പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല.
വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
പ​നി അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ ക്യാ​മ്പു​ക​ളി​ലും അ​ലോ​പ്പ​തി - ഹോ​മി​യോ മെ​ഡി​ക്ക​ൽ ടീം ​ദി​വ​സേ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന​ട​ക്ക​മു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
താ​ലൂ​ക്കി​ലെ പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന​ലെ മ​ന്ത്രി കെ. ​രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം വി​ല​യി​രു​ത്തി.