മ​ല​ബാ​റി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സം​ഘം
Wednesday, August 14, 2019 10:13 PM IST
തി​രു​വ​ല്ല: പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ദു​ര​ന്തം സ​മ്മാ​നി​ച്ച മ​ല​ബാ​ർ മേ​ഖ​ല​ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മെ​ഡി​ക്ക​ൽ സം​ഘം പു​റ​പ്പെ​ട്ടു. പ്ര​കൃ​തി ക്ഷോ​ഭ​മു​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യ​ങ്ങ​ൾ​ക്കും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യാ​ണ് സം​ഘം ഇ​ന്ന​ലെ യാ​ത്ര തി​രി​ച്ച​ത്. എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​റോ​ണി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, ജ​ന​റ​ൽ മെ​ഡി​സി​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ​ഗ്ധ​രാ​യ പ​ത്തോ​ളം ഡോ​ക്ട​ർ​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളും അ​ട​ങ്ങി​യ 20 അം​ഗ ടീം ​എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ആം​ബു​ല​ൻ​സ്, മ​രു​ന്നു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പ​ടെ​യാ​ണ് പു​റ​പ്പെ​ട്ട​ത്. മ​ല​പ്പു​റം മു​ണ്ടേ​രി വി​ല്ലേ​ജി​ൽ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പു​ഷ്പ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ യാ​ത്ര ആ​ശീർ​വ​ദി​ച്ചു. മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​പി.​ടി.​തോ​മ​സ് യാ​ത്ര​യു​ടെ ഫ​ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മാ​നേ​ജ്മെ​ന്‍റും സ്റ്റാ​ഫു​ക​ളും ചേ​ർ​ന്നു സ​മാ​ഹ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ ദു​രി​ത​ബാ​ധി​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യും.