റാ​ന്നി എ​സ്്സി​എ​ച്ച്എ​സ്എ​സ് ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം 19ന്
Friday, August 16, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി എ​സ്സി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷം 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഇ​ട്ടി​യ​പ്പാ​റ നി​ല​യ്ക്ക​ൽ മാ​ർ​ത്തോ​മ്മ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മാ​ർ​ത്തോ​മ്മ സ​ഭാ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മോ​തി​ര വ​യ​ൽ എ​ന്ന ഗ്രാ​മ​ത്തെ ദ​ത്തെ​ടു​ക്കു​ക​യും മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ശേ​ഖ​രി​ച്ച ഒ​രു ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, റി​ട്ട​യേ​ഡ് ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലീ​നാ ആ​നി ഏ​ബ്ര​ഹാം, സ്കൂ​ൾ മാ​നേ​ജ​ർ റ​വ. മാ​ത്യു സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ റ​വ. മാ​ത്യു സ്ക​റി​യ, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ലീ​നാ ആ​നി ഏ​ബ്ര​ഹാം, ഹെ​ഡ്മാ​സ്റ്റ​ർ ജേ​ക്ക​ബ് ബേ​ബി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ജോ​ർ​ജ് സി. ​മാ​ത്യു, ക​ണ്‍​വീ​ന​ർ​മാ​രാ​യ ഏ​ബ്ര​ഹാം മാ​ത്യു, ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.